അയോധ്യ വിധിയുടെ 'ക്രഡിറ്റ്' ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ല; വിധി അനുകൂലമെന്ന് ഉറപ്പിച്ച് ശിവസേന

അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്

അയോധ്യ വിധിയുടെ

ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രിംകോടതിയുടെ വിധി പുറത്തുവരാൻ ഏതാനും നിമിഷങ്ങൾ മാത്രം അവശേഷിക്കേ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ശിവസേന. വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന തരത്തിലാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ പ്രസ്താവന. പലതവണ ആവശ്യപ്പെട്ടിട്ടും തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാത്ത കേന്ദ്ര സർക്കാരിന് സുപ്രിം കോടതി വിധിയുടെ ക്രഡിറ്റ് അവകാശപ്പെടാനാകില്ലെന്നാണ് താക്കറെയുടെ പ്രസ്താവന.

'രാമക്ഷേത്രം പണിയാൻ നിയമം കൊണ്ടുവരണമെന്ന് ഞങ്ങൾ പലതവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, അവരത് ചെയ്തില്ല. ഇപ്പോൾ വിഷയത്തിൽ സുപ്രിം കോടതി വിധി പറയാൻ പോവുകയാണ്. കേന്ദ്രത്തിന് അതിന്റെ ഒരു ക്രെഡിറ്റും അവകാശപ്പെടാൻ കഴിയില്ല.'- ഉദ്ധവ് താക്കറെ പറയുന്നു.

രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്.

വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.

അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

അയോദ്ധ്യ വിധിയിൽ ആരും തോൽക്കുകയോ ജയിക്കുകയോ ഇല്ലെന്നും രാജ്യത്തെ ഐക്യം കാത്തു സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. കേസിൽ ഇന്ന് വിധി പറയുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ തീർപ്പു കൽപ്പിക്കുന്നത്. വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അവധി ദിനമായിട്ടും ചീഫ് ജസ്റ്റിസ് വിധി പറയാൻ ശനിയാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. വിധി റിപ്പോർട്ട് ചെയ്യുന്ന അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകർ രാവിലെ ഒമ്പതു മണിക്ക് മുമ്പായി കോടതിയിൽ പ്രവേശിക്കണമെന്ന നിർദ്ദേശമുണ്ട്.

Read More >>