ഇന്ത്യന്‍ കറന്‍സികള്‍ ചൈനയില്‍ അച്ചടിക്കാന്‍ കരാറായെന്ന് ചൈനീസ് പത്രം

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കരാറിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ കറന്‍സികള്‍ ചൈനയില്‍ അച്ചടിക്കാന്‍ കരാറായെന്ന് ചൈനീസ് പത്രം

ന്യൂഡല്‍ഹി: ഇന്ത്യൻ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനി നേടിയെന്നാണ് ചൈനീസ് മാദ്ധ്യമം സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈന ഇതുവരെ വിദേശ രാജ്യങ്ങളുടെ കറന്‍സികള്‍ അച്ചടിച്ചിട്ടില്ലെന്നും പുതിയതായി തായ്‌ലാന്റ് , ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീല്‍ പോളണ്ട് എന്നീ രാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിക്കാന്‍ കരാര്‍ നേടിയതായും ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ലിയു ഗ്യൂഷെഗിനെ ഉദ്ദരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത സത്യമാണോയെന്ന് പീയുഷ് ഗോയലും അരുണ്‍ ജയ്റ്റ്‌ലിയും പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശീ തരൂര്‍ ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കരാറിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Read More >>