പൗരത്വ ഭേദഗതി ബില്ലും, മുത്തലാഖ്് ബില്ലും ഇന്ന് പാസ്സാക്കിയില്ലെങ്കില്‍ അസാധു

ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാതിരിക്കുകയാണെങ്കില്‍ ലോക്‌സഭ പിരിച്ചുവിടുന്നതോടെ ആ ബില്‍ സ്വമേധയ അസാധുവായി മാറും.

പൗരത്വ ഭേദഗതി ബില്ലും, മുത്തലാഖ്് ബില്ലും ഇന്ന് പാസ്സാക്കിയില്ലെങ്കില്‍ അസാധു

ന്യൂഡല്‍ഹി:ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പൗരത്വ ഭേദഗതി ബില്‍, മുത്തലാഖ് ബില്‍ എന്നിവ ഇന്ന് രാജ്യസഭയില്‍ പാസ്സാക്കിയില്ലെങ്കില്‍ അസാധു ആവും.രണ്ട് ബില്ലുകളും ഇന്ന് പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 16ാം ലോക്‌സഭ പിരിച്ചുവിടുന്നതിന് മുന്‍മ്പ് രാജ്യസഭയില്‍ ഇത് അവതരിപ്പിക്കാന്‍ സാധിക്കില്ല. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാതിരിക്കുകയാണെങ്കില്‍ ലോക്‌സഭ പിരിച്ചുവിടുന്നതോടെ ആ ബില്‍ സ്വമേധയ അസാധുവായി മാറും.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമാണിന്ന്.ഇതുകൂടാതെ റഫാലുമായി ബന്ധപ്പെട്ട കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് രാജ്യസഭയില്‍ വെച്ചെക്കും.എന്നാല്‍ പൗരത്ത്വ ഭേദഗതി ബില്ല് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമല്ലാതെ പാസ്സാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

Read More >>