ആഗോള പട്ടിണി സൂചിക: രാഷ്ട്രീയത്തേക്കാളുപരി കുട്ടികളില്‍ ശ്രദ്ധ നല്‍കു; മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ടു പോയി. 2010ൽ 95ാം സ്ഥാനത്തായിരുന്ന ഇന്ത്യ. 2019ൽ 102ാം സ്ഥാനത്താണ്.

ആഗോള പട്ടിണി സൂചിക: രാഷ്ട്രീയത്തേക്കാളുപരി കുട്ടികളില്‍ ശ്രദ്ധ നല്‍കു; മോദിയെ വിമര്‍ശിച്ച് കപില്‍ സിബല്‍

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്.രാഷ്ട്രീയത്തേക്കാളുപരിയായി രാജ്യത്തെ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കു എന്നായിരുന്നു മോദിയോട് സിബലിന്‍റെ ഉപദേശം.

മോദി ജി, രാഷ്ട്രീയത്തിൽ കുറച്ചുമാത്രം ശ്രദ്ധ നൽകി രാജ്യത്തെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധനല്‍കണം

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിറകോട്ടു പോയി. 2010ൽ 95ാം സ്ഥാനത്തായിരുന്ന ഇന്ത്യ. 2019ൽ 102ാം സ്ഥാനത്താണ്.ആറു മുതൽ 23 മാസം വരെ പ്രായമുള്ള 93 ശതമാനം കുട്ടികൾക്കും ആവശ്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല - സിബൽ ട്വീറ്റ് ചെയ്തു.

Modiji :

പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി പ്രമുഖ എൻജിഒ പ്രസ്ഥാനമായ വെൽത്ത് ഹങ്കർ ഹൈലൈഫ് തയ്യാറാക്കിയ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2017 ൽ 119 രാജ്യങ്ങളുടെ പട്ടികയിൽ 100 സ്ഥാനത്തായിരുന്നു ഇന്ത്യ. 2016ൽ 118 രാജ്യങ്ങളുടെ പട്ടികയിൽ 97ാം സ്ഥാനത്തും 2015ൽ 117 രാജ്യങ്ങളുടെ പട്ടികയിൽ 93ാം സ്ഥാനത്തുമായിരുന്നു .അയൽ രാജ്യങ്ങളായ പാകിസ്താൻ ഇത്തവണ 94ാം സ്ഥാനത്താണ്. ചൈന 25ാം സ്ഥാനത്തും. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശുമാണ്. സിയറ ലിയോൺ, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ (117) ഏറ്റവും പുറകിലുള്ളത്

Read More >>