ആഞടിക്കാന്‍ കോണ്‍ഗ്രസ്; 'ഭാരത് ബച്ചാവോ റാലി' ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പൗരത്വ ഭേദ​ഗതി നിയമം, സാമ്പത്തിക മേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, കർഷക ദുരിതം, വിലക്കയറ്റം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് റാലി

ആഞടിക്കാന്‍ കോണ്‍ഗ്രസ്;

ന്യൂഡല്‍ഹി: ബിജെപി സർക്കാരിനെതിരെ ആഞടിക്കാൻ ഭാരത് ബച്ചാവോ റാലിയുമായി കോൺ​ഗ്രസ്. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന റാലി ഡൽഹിയിലെ രാം ലീല മൈതാനത്ത് ഇന്ന് പത്തരയ്ക്ക് തുടങ്ങും.

പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. പൗരത്വ ഭേദ​ഗതി നിയമം, സാമ്പത്തിക മേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, കർഷക ദുരിതം, വിലക്കയറ്റം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് റാലി നടത്തുന്നത്. ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.

നേരത്തേ നവംബര്‍ 30-നു നിശ്ചയിച്ചിരുന്ന പരിപാടിയാണ് 14-ലേക്കു മാറ്റിയത്. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.കേരളം അടക്കം എല്ലാ പി.സി.സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ റാലിക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഒരു ലക്ഷം പേരെയാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.

Read More >>