കളവ് എത്രനാള്‍ ആവര്‍ത്തിച്ചാലും സത്യം വിജയിക്കും ; ചിദംബരം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ പി. ചിദംബരത്തെ പ്രത്യേക സിബിഐ കോടതി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് പ്രതികരണം

കളവ് എത്രനാള്‍ ആവര്‍ത്തിച്ചാലും സത്യം വിജയിക്കും ; ചിദംബരം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ പി. ചിദംബരത്തെ പ്രത്യേക സിബിഐ കോടതി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. കളവ് എത്രനാൾ ആവർത്തിച്ചാലും സത്യം വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പറഞ്ഞു. ചിദംബരത്തെ തിങ്കളാഴ്ച വരെയാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്.സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറാണ് വിധി പറഞ്ഞത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അറസ്റ്റ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചിരുന്നു.പ്രതിപക്ഷ കക്ഷികൾ ചിദംബരത്തിൻറെ അറസ്റ്റിനെതിരെ ജന്ദർമന്ദറിൽ പ്രതിഷേധിച്ചു. ഡിഎംകെ, സമാജ്‌വാദി പാർട്ടി, സിപിഎം എന്നീ പാർട്ടികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഒന്നാം യുപിഎയുടെ കാലത്ത് ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയാണ് കേസിന് ആധാരം. 2007-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ അന്നത്തെ ധനമന്ത്രി ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണമുള്ളത്.

Read More >>