കോൺ​ഗ്രസ് ശത്രുവല്ല; ആശയങ്ങൾ വ്യത്യസ്​തമായിരിക്കാം: ശിവസേന

സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ വരണമെന്നാണ് എല്ലാവർ ആഗ്രഹിക്കുന്നതെന്നും സഞ്​ജയ്​ റാവത്ത് പറഞ്ഞു

കോൺ​ഗ്രസ് ശത്രുവല്ല; ആശയങ്ങൾ വ്യത്യസ്​തമായിരിക്കാം: ശിവസേന

എൻസിപി-കോൺ​ഗ്രസ് സഖ്യത്തെ കൂട്ടുപിടിച്ച് മഹാരാഷ്ട്രയിൽ സർക്കാറുണ്ടാൻ തീവ്ര ശ്രമാണ് ശിവസേന നടത്തുന്നത്. സഖ്യമായി മത്സരിച്ച് ശിവസേനയും ബിജെപിയും തമ്മിൽ മുഖ്യമന്ത്രി പദത്തിൻെറ പേരിൽ ഭിന്നിപ്പിലായതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്.

ഇപ്പോഴിതാ കോൺഗ്രസ്​ തങ്ങളുടെ ശത്രുവല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശി​വസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. കോൺഗ്രസിൻേറയും ശിവസേനയുടേയും ആശയങ്ങൾ വ്യത്യസ്​തമായിരിക്കാം. അതുകൊണ്ട്​ ശത്രുക്കളാവണമെന്നില്ല. ബിജെപി നയങ്ങളെ ശിവസേനയും കോൺഗ്രസും ഒന്നിച്ച്​ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ വരണമെന്നാണ് എല്ലാവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ സർക്കാറുണ്ടാക്കാൻ ​ഗവർണർ ക്ഷണിച്ചതിന്​ പിന്നാലെയാണ്​ റാവത്തി​ൻെറ പ്രതികരണം. അയോദ്ധ്യ വിധി രാജ്യത്തിൻെറ​​ വിജയമാണെന്നും ഒരു പാർട്ടിയുടെ മാത്രമല്ലെന്നും റാവത്ത്​ പറഞ്ഞു.

Read More >>