അംബാനിയും മിസ്ത്രിയും ശിവ് നാടാരും ഷാങ്വിയും ഒത്തുപിടിച്ചാല്‍ പണി പാളും, നാലു സംസ്ഥാനങ്ങള്‍ അവരുടെ കൈയിലിരിക്കും!

ഇന്ത്യയിലെ പത്തു സമ്പന്നരുടെ വരുമാനം നാലു സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്പാദനത്തിനും ആറ് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടേയും വരുമാനത്തിനും തുല്യമാണത്രെ. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് ഇന്ത്യസ്പെന്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അംബാനിയും മിസ്ത്രിയും ശിവ് നാടാരും ഷാങ്വിയും ഒത്തുപിടിച്ചാല്‍ പണി പാളും, നാലു സംസ്ഥാനങ്ങള്‍ അവരുടെ കൈയിലിരിക്കും!

ജാഗ്രതൈ! ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാരുടെ കണക്കുകള്‍ ആരറിഞ്ഞാലും അവരറിയരുത്. കാരണം അവര്‍ക്കെങ്ങാനും ഒരു പൊട്ടബുദ്ധി തോന്നിയാല്‍ പണി പാളും. നാലു സംസ്ഥാനങ്ങള്‍ അവരുടെ കൈയിലിരിക്കും. ഒഡിഷ, മേഘാലയ, ഝാര്ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയുടെ മൊത്തം വരുമാനത്തനേക്കാള്‍ അധികമാണ് ഇവരുടെ പലരുടെയും വരുമാനം.

ഇന്ത്യയിലെ പത്തു സമ്പന്നരുടെ വരുമാനം നാലു സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉല്പാദനത്തിനും ആറ് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടേയും വരുമാനത്തിനും തുല്യമാണത്രെ. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് ഇന്ത്യസ്പെന്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2017-18ലെ കണക്കു പ്രകാരം ഇന്ത്യന്‍ കോര്‍പ്പേറേറ്റ് അടക്കിവാഴുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ്് അംബാനിയുടെ വരുമാനം 3,31,525 കോടിയാണ് ഇത് ഇന്ത്യന്‍ സംസ്ഥാനമായ ഒഡിഷയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 95 ശതമാനം തുകയ്ക്കു സമമാണ്. ഒഡിഷയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 3,46,294 കോടിയാണ്.

പല്ലോന്‍ജി ഗ്രൂപ്പിന്റെ സ്ഥാപകനായ പല്ലോന്‍ജി മിസ്ത്രിയുടെ വരുമാനം 1,10,041 കോടിയാണ് ഇത് ഹിമാചല്‍ പ്രദേശിന്റെ മൊത്ത ആഭ്യന്തര ഉല്പാദനമായ 1,09,564 കോടിയെ കടത്തിവെട്ടുന്നു.

എച്ച്.സി.എല്‍ സ്ഥാപകനായ ശിവ് നാഡാറുടെ മൊത്ത വരുമാനം 1,02,331 കോടിയാണ് ഝാര്ഖണ്ഡിലെ മൊത്ത ആഭ്യന്തര ഉല്പാദനമായ 2,03,358 കോടിയുടെ പകുതിയാണിത്.

പ്രമുഖ ഫാര്‍മസ്യുട്ടിക്കല്‍ സ്ഥാപനമായ സണ്‍ഫാര്‍മസ്യുട്ടിക്കല്‍സ് സ്ഥാപകന്‍ ദിലിപ് ഷാങ്വിയുടെ വരുമാനം 88,313 കോടിയാണ് ഇന്ത്യന്‍ സംസ്ഥാനമായ മേഘാലയുടെ വരുമാനമോ വെറും 24,202 കോടിമാത്രം.

വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ വികസനത്തിനായി ബജറ്റില്‍ നീക്കിവെക്കുന്നതുകയുമായി സമ്പന്നരുടെ വരുമാനം താരതമ്യം ചെയ്യുമ്പോള്‍ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയുടെ വരുമാനം 1,47,189 കോടിയാണ്. 2017-18ല്‍ ബജറ്റില്‍ കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയം വകയിരുത്തിയത് 1,54,231 കോടി.

സ്റ്റീല്‍ നിര്‍മ്മാണ കമ്പനി ആര്‍സെലര്‍ മീത്തല്‍ സ്ഥാപകന്‍ ലക്ഷ്മി മിത്തലിന്റെ വരുമാനം 1,28,264 കോടിയാണ്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ദേശീയപാതാ വികസനത്തിനായി കേന്ദ്രം മാറ്റിവെച്ചതോ 64,900കോടി രൂപയും.

ഹിന്ദുജ ബ്രദേഴ്സിന്റെ വരുമാനം 1,26,162 കോടി. കേന്ദ്ര അഭ്യന്തര മന്ത്രാലയം ബജറ്റില്‍ 97,187കോടി രൂപമാത്രമാണ് പദ്ധതികള്‍ക്കായി മാറ്റിവെച്ചത്.

ഗോദ്റേജ് ഗ്രൂപ്പിന്റെ വരുമാനം 98,187 കോടി രൂപയാണ് ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബജറ്റില്‍ വയകിരുത്തിയ തുക വളരെ ചെറുതാണ് വെറും 48,852 കോടി.

ആദിത്യബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ വരുമാനം 87,612കോടിയാണ് കേന്ദ്ര ബജറ്റില്‍ വനിതാ ശിശുക്ഷേമ വിഭാഗം മാറ്റി വച്ചതുകയോ വെറും 22,094 കോടി.

അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയുടെ വരുമാനം 83,407 കോടിയാണ് കേന്ദ്ര കുടിവെള്ളം അടിസ്ഥാന സൗകര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വികസനത്തിനായി മാറ്റിവച്ച തുക വെറും 20,010 കോടി മാത്രം.

2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബജറ്റു തുകയ്ക്ക് തുല്യമാണ്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ ഭൂരിഭാഗവും ഒരുശതമാനം വരുന്ന സമ്പന്നര്‍ കൈയ്യടക്കിയ ദേശങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ബ്രസീല്‍, തുര്‍ക്കി, സാംപിയ എന്നിവയാണു തൊട്ടുമുന്നിലുള്ള രാജ്യങ്ങള്‍.

Read More >>