ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത എലി

ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനിടെയാണ് ഒരു കുട്ടിയുടെ ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തിയത്

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത എലി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സര്‍ക്കാര്‍ സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത എലി. ഭക്ഷണം കഴിച്ച ഒമ്പത് വിദ്യാർത്ഥികളേയും ഒരു അദ്ധ്യാപകനേയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മുസ്തഫാബാദ് പചേന്ദ്ര കലൻ ഗ്രാമത്തിലെ ജന്ത ഇന്റർ കോളജിലാണ് സംഭവം.

ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനിടെയാണ് ഒരു കുട്ടിയുടെ ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തിയതെന്ന് കോളജ് പ്രിൻസിപ്പൽ വിനോദ് കുമാർ പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിച്ചവര്‍ ഒരു മണിക്കൂറിന് ശേഷം അവിടം വിട്ടു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാർ സിംഗ് പറഞ്ഞു.

ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കോളേജിൽ കഴിഞ്ഞ ആറുമാസമായി ഉച്ചഭക്ഷണം വിളമ്പുന്നത് യുപിയിലെ ഹപുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജന കല്യാൺ സേവ സമിതി എന്ന സംഘടനയാണ് ഇവർക്കെതിരെ നടപടികൾ ആവശ്യപ്പെട്ട് ലഖ്നൗവിലെ മിഡ് ഡേ മീൽ അതോറിറ്റിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ബേസിക് ശിക്ഷ അധികാരി രാം സാഗർ പതി ത്രിപാഠി പറഞ്ഞു.

കഴിഞ്ഞയാഴ്ച, യുപിയിലെ സോൺഭദ്ര ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്ത് 81 കുട്ടികൾക്ക് ഭക്ഷണം നൽകാനായി ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് ഒരു അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉച്ചഭക്ഷണമായി കുട്ടികൾക്ക് റൊട്ടിയും ഉപ്പും നൽകിയതും വിവാദമായിരുന്നു.

Read More >>