ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാംസ് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തി; തിരിച്ചയച്ചതിൽ വിശദീകരണവുമായി കേന്ദ്രം

കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് ഡെബ്ബി കത്തെഴുതിയിരുന്നു

ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാംസ് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തി; തിരിച്ചയച്ചതിൽ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാർ നടപടിയെ വിമർശിച്ച ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാംസിനെ തിരിച്ചയച്ച നടപടിയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാലാണ് ഡെബ്ബി എബ്രഹാംസിനു വിസ നിഷേധിച്ചത് എന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

2011 മുതൽക്ക് ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഡെബ്ബി സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നു രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിരുന്നത്. എന്നാൽ ഡെബ്ബിക്ക് അനുവദിച്ചിരുന്ന ഇ-വിസ റദ്ദാക്കിയ കേന്ദ്ര സർക്കാർ അവരെ തിരിച്ചയക്കുകയായിരുന്നു. ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗമയ ഡെബി അബ്രഹാംസ്, കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പാർലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷകൂടിയാണ്.

കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് ഡെബ്ബി കത്തെഴുതിയിരുന്നു.

കേന്ദ്ര സർക്കാറിന്റെ നടപടി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു അവരുടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിന് പിന്നാലെ 20 ലധികം വിദേശ നയതന്ത്രജ്ഞരെ കശ്മീർ സന്ദർശിക്കാനായി മോദി സർക്കാർ അനുവദിച്ചിരുന്നു. അടുത്ത സംഘം ആറു മാസത്തിനകം കശ്മീരിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു സർക്കാറിന്റെ നടപടിയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

Next Story
Read More >>