ആസിഡ് പലചരക്കു കടയില്‍ നിന്നും ലഭിക്കും; വാങ്ങാന്‍ ഒരു രേഖയും വേണ്ട; സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി വില്‍പ്പന: ദീപിക പദുകോണിന്റെ അന്വേഷണ വീഡിയോ കാണാം

8 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് നല്‍കരുത്, എന്തിനാണ് ആസിഡ് എന്ന് ചോദിച്ച് വ്യക്തി വിവര രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ആസിഡ് നല്‍കാവൂ, ആസിഡ് വില്‍പന സംബന്ധിച്ച് പൊലീസിനെ അറിയിക്കണം എന്നിങ്ങനെയുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ 2013ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ആസിഡ് പലചരക്കു കടയില്‍ നിന്നും ലഭിക്കും; വാങ്ങാന്‍ ഒരു രേഖയും വേണ്ട; സുപ്രിം കോടതി ഉത്തരവ്  കാറ്റില്‍ പറത്തി വില്‍പ്പന: ദീപിക പദുകോണിന്റെ അന്വേഷണ വീഡിയോ കാണാം

ഒരു രേഖയും കാണിക്കാതെ പലചരക്ക് കടകളില്‍ നിന്നുപോലും ആസിഡ് ലഭിക്കുമെന്ന് ദീപിക പദുകോണിന്റെ നേതൃത്വത്തില്‍ ഛപാക് ടീം നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനില്‍ കണ്ടെത്തി. ഒളിക്യാമറാ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ സംഘം പുറത്തുവിട്ടു.ആസിഡ് വില്‍പന സംബന്ധിച്ച നിയമങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അന്വേഷണം നടത്തിയത്. പ്‌ളംബര്‍, വിദ്യാര്‍ഥി, വ്യവസായി, മദ്യപാനി, വീട്ടമ്മ, ഗുണ്ട എന്നിങ്ങനെ വിവിധ രൂപത്തില്‍ മുംബൈയിലെ വിവിധ കടകളില്‍ ആസിഡ് തേടി ഛപാക് സംഘമെത്തി.

ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഒരു രേഖയും നല്‍കാതെ 24 കുപ്പി ആസിഡാണ് വിവിധ കടകളില്‍ നിന്ന് സംഘം വാങ്ങിയത്.8 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസിഡ് നല്‍കരുത്, എന്തിനാണ് ആസിഡ് എന്ന് ചോദിച്ച് വ്യക്തി വിവര രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ആസിഡ് നല്‍കാവൂ, ആസിഡ് വില്‍പന സംബന്ധിച്ച് പൊലീസിനെ അറിയിക്കണം എന്നിങ്ങനെയുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ 2013ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

എന്നാല്‍ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ഛപാക് സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ദീപിക പ്രധാന വേഷത്തിലെത്തി അടുത്തിടെ പുറത്തിറങ്ങിയ ഛപാക്കില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.

">

Read More >>