ട്രംപിൻെറ മൂന്ന് മണിക്കൂര്‍ സന്ദർശനം; ​ഗുജറാത്ത് സര്‍ക്കാര്‍ ചിലവാക്കുന്നത് 100 കോടി, മിനിറ്റില്‍ 55 ലക്ഷം

ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിനുള്ള ഒരുക്കങ്ങൾക്ക് പണം ഒരു തടസമാകരുതെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞതായി ഉന്നത ഉദ്യോ​​ഗസ്ഥർ പ്രതികരിച്ചു.

ട്രംപിൻെറ മൂന്ന് മണിക്കൂര്‍ സന്ദർശനം; ​ഗുജറാത്ത് സര്‍ക്കാര്‍ ചിലവാക്കുന്നത് 100 കോടി, മിനിറ്റില്‍ 55 ലക്ഷം

ഫെബ്രുവരി 24ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെത്താനിരിക്കെ ​ഗുജറാത്ത് സർക്കാർ പൊടിപൊടിക്കുന്നത് കോടികൾ. മൂന്ന് മണിക്കൂർ മാത്രം ​നീണ്ടു നിൽക്കുന്ന ട്രംപിൻെറ സന്ദർശനത്തിനായി 100 കോടിയിലേറെ രൂപയാണ് സർക്കാർ ചിലവഴിക്കുന്നതെന്നാണ് ഏകദേശ കണക്കുകൾ.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടിമറച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്ന ഭീമമായ തുകയുടെ കണക്ക് പുറത്തു വന്നിരിക്കുന്നത്. ഏകദേശ കണക്കനുസരിച്ച് 55 ലക്ഷം രൂപയോളമാണ് മിനിറ്റില്‍ ചെലവാകുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേനെയാണ് ഇത്രയും പണം ചെലവാക്കുന്നത്.

ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിനുള്ള ഒരുക്കങ്ങൾക്ക് പണം ഒരു തടസമാകരുതെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞതായി ഉന്നത ഉദ്യോ​​ഗസ്ഥർ പ്രതികരിച്ചു. സുരക്ഷയ്ക്ക് മാത്രം 12 കോടി രൂപയാണ് ചെലവ്. ട്രംപ് സഞ്ചരിക്കുന്ന റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടി പിടിപ്പിക്കാന്‍ 6 കോടി, വിവിധ പരിപാടികള്‍ക്കായി നാല് കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനയി ഏഴുകോടിയുമാണ് ചെലവാകുന്നത്.

ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) തീരുമാനിച്ചിരുന്നു. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

Next Story
Read More >>