ചിദംബരത്തിൻെറ ഹര്‍ജി കോപ്പിയടിച്ചു, ഡികെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയായി; ഇ.ഡിയുടെ ഹർജി തള്ളി സുപ്രീം കോടതി

രാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് പറഞ്ഞു.

ചിദംബരത്തിൻെറ ഹര്‍ജി കോപ്പിയടിച്ചു, ഡികെ ശിവകുമാര്‍ മുന്‍ ആഭ്യന്തര മന്ത്രിയായി; ഇ.ഡിയുടെ ഹർജി തള്ളി സുപ്രീം കോടതി

കർണാടക കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാറി​​ൻെറ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌മെന്റ്​ ഡയറക്​ടറേറ്റി​​ൻെറ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്​റ്റിസ്​ ആർ.എഫ്​ നരിമാൻ, എസ്​.രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ആവശ്യം തള്ളിയത്​. പി. ചിദംബരത്തിന് എതിരായി നല്‍കിയ ഹര്‍ജി അതേപോലെ പകര്‍ത്തിയാണ് എന്‍ഫോഴ്‌മെന്റ് ഡികെ ശിവകുമാറിനെതിരെയും നൽകിയത്.

ഇ.ഡിയുടെ പ്രവർത്തി കോടതിയെ ചൊടിപ്പിച്ചു. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ അതിലെ പിശകുകള്‍ കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്ന് രൂക്ഷവിമർശനം ഉയർത്തിയാണ്​ ഇ.ഡിയുടെ ഹരജി കോടതി തള്ളിയിത്​. രാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും രവീന്ദ്ര ഭട്ടും അടങ്ങിയ ബെഞ്ച് പറഞ്ഞു. ഡികെ ശിവകുമാറിനെ മുന്‍ ആഭ്യന്തര മന്ത്രി എന്നാണ് ഇഡിയുടെ ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കള്ളപ്പണക്കേസില്‍ ശിവകുമാറിന് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസിൽ ഇഡിക്കു വേണ്ടി ഹാജരായത്. ആദായ നികുതി വകുപ്പ്​ എടുത്തിരിക്കുന്ന കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശിവകുമാർ നൽകിയ ഹരജിയും കോടതി പരിഗണിച്ചു. ഹരജിയിൽ ആദായ നികുതി വകുപ്പിന്​ കോടതി നോട്ടീസയച്ചിട്ടുണ്ട്.

Read More >>