'ഇ.വി.എം ഹാക്ക് ചെയ്യാനാകില്ല' സംഘപരിവാര്‍ ലേഖനം ഷെയര്‍ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഓപ് ഇന്ത്യയില്‍ എഴുതിയ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്.

സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍ പേജില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചത്.

ഐ.ഐ.ടി ബിരുദധാരിയും ഐ.എ.എസ് 2015 ബാച്ചിലെ ഉദ്യോഗസ്ഥനുമായ ഭാവേഷ് മിശ്ര ഓപ് ഇന്ത്യയില്‍ എഴുതിയ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്.


നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. വിവിപാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവിപാറ്റിലെ മുഴുവന്‍ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് 21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടത്.
Read More >>