വീട്ടിലുള്ളത് ഒരു ഫാനും ഒരു ബൾബും വൈദ്യുതി ബിൽ 128 കോടി രൂപ

ബില്ലിലെ തുക 128,45,95,444 രൂപ

വീട്ടിലുള്ളത് ഒരു ഫാനും ഒരു ബൾബും വൈദ്യുതി ബിൽ 128 കോടി രൂപ

ലഖ്നൗ: 'ഇതിലും ഭേദം കറണ്ടടിച്ചു ചാവുന്നതാ'- വീട്ടിലെ വൈദ്യുതി ബിൽ കൂടുമ്പോൾ നമ്മളിൽ പലരും പറയുന്ന ഡയലോഗ് ആണിത്.ഒരു ഫാനും ലൈറ്റുമുള്ള

വീട്ടിൽ 128 കോടിയുടെ ബിൽ വന്നാലോ? നിസഹയാവസ്ഥയിൽ നിശബ്ദരായി ഇരുന്നു പോകും.

ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലെ നിർധനരായ വൃദ്ധ ദമ്പതികളായ ഷെമീം ഭാര്യ ഖൈറുനീസ എന്നിവരെയാണ് ബില്ലു നൽകി വൈദ്യുത വകുപ്പ് ഷോക്കടിപ്പിച്ചത്. വീട്ടിനകത്ത് ആകെയുള്ളത് ഒരു ഫാനും ലൈറ്റും മാത്രമാണ് എന്നാൽ ബില്ലിലെ തുക 128,45,95,444 രൂപ. ഇത്രയും വലിയ തുക എങ്ങനെ ബിൽ വന്നുവെന്നതിന് അധികൃതർക്ക് ഉത്തരമില്ല. എന്നാൽ ബിൽ അടക്കാത്തതിനെത്തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.വൈദ്യുതി വകുപ്പിനു തെറ്റു പറ്റിയതാകുമെന്നു കരുതി ഷമീം വൈദ്യുതി ബോർഡ് അധികൃതരെ സമീപിച്ചുവെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്നായിരുന്നു മറുപടി. സാങ്കേതിക പിഴവായിരിക്കും ഇതിനു കാരണമെന്നും ബിൽ ഹാജരാക്കിയാൽ പിഴവ് വിശദമായി പരിശോധിച്ചതിനുശേഷം തിരുത്തി നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സാധാരണ 600, 700 രൂപയാണ് ബിൽ തുകയായി വരാറുള്ളതെന്നു ഷെമീം പറയുന്നു

ഇത്തവണ തങ്ങൾ താമസിക്കുന്ന ഗ്രാമത്തിനും തൊട്ടത്തുള്ള നഗരത്തിനും മൊത്തം വരുന്ന തുകയേക്കാൾ വലിയ ബില്ലാണ് നൽകിയിരിക്കുന്നെന്നു അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ പ്രദേശത്തെ മറ്റൊരിടത്ത് 23 കോടി രൂപ കറന്റ് ബില്ല് വന്നിരുന്നു.

Read More >>