ട്രംപിനറിയുമോ, തന്നെ ആരാധിക്കുന്ന ഭക്തനെക്കുറിച്ച്?; ഒരു ലക്ഷത്തിറേ മുടക്കി തെലുങ്കാനയിൽ നിർമ്മിച്ച പ്രതിമയെക്കുറിച്ച് ?

ട്രംപിന്റെ “ധീരമായ മനോഭാവത്തിന്റെയും” “ശക്തമായ നേതൃത്വത്തിന്റെയും” ആരാധകനാണ് താനെന്നാണ് ഇയാൾ പറയുന്നത്.

ട്രംപിനറിയുമോ, തന്നെ ആരാധിക്കുന്ന ഭക്തനെക്കുറിച്ച്?; ഒരു ലക്ഷത്തിറേ മുടക്കി തെലുങ്കാനയിൽ നിർമ്മിച്ച പ്രതിമയെക്കുറിച്ച് ?

ഫെബ്രുവരി 24ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെത്താനിരിക്കെ ​ഗുജറാത്ത് സർക്കാർ പൊടിപൊടിക്കുന്നത് കോടികളാണ്. മൂന്ന് മണിക്കൂർ മാത്രം ​നീണ്ടു നിൽക്കുന്ന ട്രംപിൻെറ സന്ദർശനത്തിനായി 100 കോടിയിലേറെ ചിലവഴിക്കുന്ന സർക്കാർ നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുയാണ്.

എന്നാൽ സ്വന്തം കീശയിൽ നിന്നും പണം മുടക്കി ട്രംപിൻെറ പൂർണ്ണകായ പ്രതിമ നിർമ്മിച്ച ഒരു കർഷകനുണ്ട് തെലുങ്കാനയിൽ. ജൻ​ഗോൺ ജില്ലക്കാരനായ ബുസ്സ കൃഷ്ണ എന്ന 32കാരനാണ് ആരാധന മൂത്ത് ട്രംപിൻെറ പ്രതിമ നിർമ്മിച്ചത്. കഴിഞ്ഞ ജൂണ്‍ 14ാം തിയതി ട്രംപിന്റെ 73ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രതിമ അനാവരണം ചെയ്തത്.പാല്‍ അഭിഷേകം നടത്തി ട്രംപിന് ജയ് വിളികളോടെയാണ് ചടങ്ങുകള്‍ നടന്നത്.

ആറു അടി ഉയരമുള്ള പ്രതിമ 1.3 ലക്ഷം രൂപ ചിലവഴിച്ചാണ് ഇയാള്‍ നിര്‍മ്മിച്ചത്. ട്രംപിന്റെ "ധീരമായ മനോഭാവത്തിന്റെയും" "ശക്തമായ നേതൃത്വത്തിന്റെയും" ആരാധകനാണ് താനെന്നാണ് ഇയാൾ പറയുന്നത്. നേരത്തെ ട്രംപിന്റെ ഫോട്ടോ പൂജ മുറിയില്‍ വെച്ച് ആരാധന നടത്തിയതിന് പിന്നാലെയാണ് പ്രതിമ നിര്‍മ്മിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്.

ചന്ദനത്തിരി കത്തിച്ചും പൂക്കൾ സമർപ്പിച്ചുമായിരുന്നു ചിത്രത്തിൽ ഇയാൾ ആരാധന നടത്തിയിരുന്നത്. ട്രംപിനെ ആരാധിക്കുന്നത് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചതായും യുഎസുമായുള്ള രാജ്യത്തിന്റെ ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചതായാണുമാണ് ഇയാൾ പറയുന്നത്. ട്രംപിനായി എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക പ്രാർത്ഥന നടത്തുമെന്നും ഇയാൾ പറഞ്ഞിരുന്നു.

Next Story
Read More >>