മാന്ദ്യത്തിന്‍റെ സൂചന; രണ്ടു വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകർ പിൻവലിച്ചത് 2,881 കോടി രൂപ

ഇക്വിറ്റി മാർക്കറ്റിൽ നിന്നും 2,632.58 കോടി രൂപയും ഡെബ്റ്റ് വിപണിയിൽ നിന്ന് 248.52 കോടി രൂപയുമാണ് പിൻവലിച്ചത്

മാന്ദ്യത്തിന്‍റെ സൂചന; രണ്ടു വ്യാപാര സെഷനുകളിലായി  വിദേശ നിക്ഷേപകർ  പിൻവലിച്ചത് 2,881 കോടി രൂപ

മുംബൈ: ഇന്ത്യൻ സാമ്പത്തിക മേഖല കനത്ത മാന്ദ്യത്തിലേക്ക്. രാജ്യാന്തര ജി.ഡി.പി റാങ്കിങ്ങളിൽ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടതും റേറ്റിങ് ഏജൻസിയായ ക്രിസിൽ 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് 20പോയിന്റ് താഴ്ത്തിയതുമെല്ലാം ഇന്ത്യൻ വിപണിയെ ബാധിച്ചു തുടങ്ങി. ഇതിന്റെ ആശങ്കയിൽ ഇന്ത്യൻ മൂലധന വിപണിയിൽ നിന്നും നിക്ഷേപകർ പിൻവലിയാൻ തുടങ്ങി.

ആഗസ്റ്റിലെ ആദ്യ രണ്ട് വ്യാപാര സെഷനുകളിൽ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ 2,881 കോടി രൂപ പിൻവലിച്ചു. ഇക്വിറ്റി മാർക്കറ്റിൽ നിന്നും 2,632.58 കോടി രൂപയും ഡെബ്റ്റ് വിപണിയിൽ നിന്ന് 248.52 കോടി രൂപയുമാണ് പിൻവലിച്ചത്. ആഗസ്റ്റ് ഒന്നിനും രണ്ടിനുമായി പിൻവലിച്ചത് 2,881.10 കോടി രൂപയാണ്. ഇന്ത്യൻ മൂലധന വിപണിയിൽ നിന്നും ജൂലൈ ഒന്ന് മുതൽ 31 വരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ പിൻവലിച്ചത് 2,985.88 കോടി രൂപയാണ്. യു.എസ് -ചൈന വ്യാപാര പ്രശ്‌നങ്ങൾ കാരണം വിപണിയിൽ നിന്നുണ്ടായ പിൻവലിക്കലിനേക്കാൾ കൂടുതലാണ് ഇപ്പോഴുള്ളതെന്നും യു.എസ്സിൽ നിരക്കു കുറച്ചതും ആശയകുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങളും കൂടുതൽ അനിശ്ചിതത്വത്തിലാക്കിയെന്നും ഗ്രോവ് സി.ഒ.ഒ ഹർഷ് ജെയിൻ പറഞ്ഞു.

Read More >>