ദീപാവലി സമ്മാനം:കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 5 ശതമാനം ഉയര്‍ത്തി

12 ശതമാനത്തിൽ നിന്നും 17 ശതമാനമായാണ് ഉയര്‍ത്തിയത്

ദീപാവലി സമ്മാനം:കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 5  ശതമാനം ഉയര്‍ത്തി

ന്യൂഡൽഹി:കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 12 ശതമാനത്തിൽ നിന്നും 17 ശതമാനമായി ഉയർത്തി.

അഞ്ചു ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്രം ക്ഷാമബത്തയിൽ വരുത്തിയിരിക്കുന്നത്. മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചത്. വർദ്ധന സംബന്ധിച്ച വിവരം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുറത്തുവിട്ടത്. ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് മന്ത്രി പറഞ്ഞു.അമ്പതുലക്ഷത്തോളം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന തീരുമാനമാണിത്.ഇതിനായി പതിനാറായിരം കോടിരൂപനീക്കിവെക്കാനാണ് മന്ത്രിസഭാ തീരുമാനം.

പെൻഷൻകാർക്കുള്ള ഡി ആറും (ഡിയർനെസ് റിലീഫ്) അഞ്ചു ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേർക്കാണ് ഇത് പ്രയോജനപ്പെടുക.

പാക് അധീന കശ്മീരിൽനിന്ന് പലായനം ചെയ്യുകയും ജമ്മു കശ്മീർ ഒഴികെയുള്ള സ്ഥലങ്ങളിൽ താമസമുറപ്പിച്ച ശേഷം പിന്നീട് സംസ്ഥാനത്തേക്ക് തിരികെ വന്നവരുമായ 5300 കുടുംബങ്ങൾക്ക് 5.5 ലക്ഷം വീതം സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Next Story
Read More >>