ബിപിസിഎല്‍ വില്‍പ്പന: പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ; വലിയ രാജ്യസ്നേഹം പറയുന്നവർ രാജ്യത്തെ വിൽക്കുന്നു- ഹൈബി ഈഡൻ

വലിയ രാജ്യസ്നേഹം പറയുന്നവർ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണ്

ബിപിസിഎല്‍ വില്‍പ്പന: പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ; വലിയ രാജ്യസ്നേഹം പറയുന്നവർ രാജ്യത്തെ വിൽക്കുന്നു- ഹൈബി ഈഡൻ

പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍. വലിയ രാജ്യസ്നേഹം പറയുന്നവർ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണെന്ന് ഹൈബി ഈഡൻ രാജ്യസഭയിൽ പറഞ്ഞു.

വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണെന്നും ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകണമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒരുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ഇതിൻെറ ഭാ​ഗമാണ് പൊതുമേഖല കമ്പനികൾ വിൽക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്.

Read More >>