കാശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയിട്ട് നാലു മാസം; തടവിലാക്കിയവരെ മോചിപ്പിക്കുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അനിഷ്ട സംഭവങ്ങളും സമാധാന ലംഘനവും തടയുന്നതിന് വേണ്ടിയാണ് നേതാക്കളെയടക്കം തടവിലാക്കിയതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

കാശ്മീരിൻെറ പ്രത്യേക പദവി റദ്ദാക്കിയിട്ട് നാലു മാസം; തടവിലാക്കിയവരെ മോചിപ്പിക്കുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ചു മുതല്‍ക്ക് തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസ്സമതിച്ച് ആഭ്യന്തര മന്ത്രാലയം. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും, വിഘടനവാദി നേതാക്കൾ ഉൾപ്പെടുന്നവരെയാണ് കേന്ദ്രസർക്കാർ തടവിലാക്കിയിരിക്കുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അനിഷ്ട സംഭവങ്ങളും സമാധാന ലംഘനവും തടയുന്നതിന് വേണ്ടിയാണ് നേതാക്കളെയടക്കം തടവിലാക്കിയതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഓഗസ്റ്റ് നാലു മുതൽക്ക് മുന്‍ മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും, കല്ലേറ് നടത്തിയവരും ഉൾപ്പെടെ 5,161 പേരെയാണ് തടവിലാക്കിയിട്ടുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമാധാനം ഉറപ്പു വരുത്തുന്നതിനായാണ് ബന്ധപ്പെട്ട മജിസ്ട്രേറ്റുകള്‍ ഓരോ കേസിലും നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം ആളുകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പട്ട് ഒരു സമയ പരിധി നല്‍കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തടവിലുള്ള 5,161 പേരിൽ 609 പേരാണ് കരുതൽ തടങ്കലിലുള്ളതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Read More >>