വോട്ടിങ് ജനാധിപത്യത്തിന്റെ യഥാര്‍ത ശക്തി- നരേന്ദ്രമോദി

ജനങ്ങളുടെ യഥാര്‍ഥ ശക്തി വോട്ടവകാശത്തിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വോട്ടിങ് ജനാധിപത്യത്തിന്റെ യഥാര്‍ത ശക്തി- നരേന്ദ്രമോദി

ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ യഥാര്‍ഥ ശക്തി വോട്ടവകാശത്തിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വന്തം നാട്ടില്‍ വോട്ട് ചെയ്ത് കടമ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. കുംഭമേളയ്ക്കെത്തി ഗംഗാനദിയില്‍ മുങ്ങിനിവരുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് വോട്ട് ചെയ്തിറങ്ങിയപ്പോള്‍ തനിക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോരുത്തരുടേയും വോട്ടവകാശം വിലപ്പെട്ടതാണെന്നും വരും കൊല്ലങ്ങളില്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നത് ഓരോ പൗരനും രേഖപ്പെടുത്തുന്ന സമ്മതിദാനമാണെന്നും തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം റെക്കോര്‍ഡ് നില രേഖപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ ട്വിറ്റര്‍ പേജിലൂടെ മോദി പറഞ്ഞിരുന്നു.Read More >>