ആദ്യ ഗഡുവായ 2000 രൂപ മാർച്ച് അവസാനത്തോടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് സർക്കാരിന്റെ നീക്കം. 75000 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്.

പ്രധാൻ കിസാൻ സമ്മാൻ നിധിയുടെ നടപടികൾ ആരംഭിച്ചതായി നിതി അയോഗ്

Published On: 2019-02-03T11:24:10+05:30
പ്രധാൻ കിസാൻ സമ്മാൻ നിധിയുടെ നടപടികൾ ആരംഭിച്ചതായി നിതി അയോഗ്

ന്യൂഡൽഹി: കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാൻ കിസാൻ സമ്മാൻ നിധിയുടെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ഡി.എൻ.എയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതായി നിതി അയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ആദ്യ ഗഡുവായ 2000 രൂപ മാർച്ച് അവസാനത്തോടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് സർക്കാരിന്റെ നീക്കം. 75000 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്. നടപ്പു വർഷം പദ്ധതി നടത്തിപ്പിനായി 20,000 കോടിമാറ്റിവെച്ചിട്ടുണ്ട്. 12കോടി കർഷകർക്ക് ഇതു ഗുണം ചെയ്യും. രണ്ടു ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് വർഷത്തിൽ 2000 രൂപയുടെ മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രാലയത്തിന്റെ താൽകാലിക ചുമതലയുള്ള മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്.

കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർക്ക് പദ്ധതി നടത്തിപ്പിനായി കത്തു നൽകി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. ഗുണഭോക്താക്കളുടെ പട്ടികതയ്യാറാക്കേണ്ടതും ഇവിടങ്ങളിലാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നേടാൻ അർഹരായവരുടെ പട്ടിക തയ്യാറാക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ പഞ്ചായത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഭൂമിഇടപാടുരേഖകൾ ഡിജിറ്റൽവൽക്കരിച്ചതിനാൽ വിവരങ്ങൾ ശേഖരിക്കുന്നത് എളുപ്പമാവുമെന്നും കാർഷിക മന്ത്രാലയത്തിന്റെ പിന്തുണയോടെ പദ്ധതി അതിവേഗം നടപ്പിലാക്കാനാവുമെന്നും രാജീവ് കുമാർ പറഞ്ഞു.


Top Stories
Share it
Top