നിർബലയല്ല, നിർമ്മലയാണ് ഞാൻ; അധിർ രഞ്ജൻ ചൗദരിക്ക് മറുപടിയുമായി ധനമന്ത്രി

രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും നിർമ്മലാ സീതാരാമനെയും പാർലമെന്റിൽ കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരി വിമർശിച്ചിരുന്നു

നിർബലയല്ല, നിർമ്മലയാണ് ഞാൻ; അധിർ രഞ്ജൻ ചൗദരിക്ക് മറുപടിയുമായി ധനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അധിർ ചൗദരിയുടെ 'നിർബല' പരാമർശത്തിനാണ് നിർമ്മല കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്. 'ഞാൻ നിർബലയല്ല, ഞങ്ങളുടെ പാർട്ടിലെ ഓരോ സ്ത്രീയും സബലയാണ് (കരുത്ത). ഞാൻ നിർമ്മലയാണ്. നിർമ്മലയായി തന്നെ തുടരും'- നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഈ സർക്കാരിലെ എല്ലാ സ്ത്രീകളും സബലകളാണെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചായത്ത് തലം മുതൽ ദേശീയ തലം വരെയുള്ള സ്ത്രീകൾക്ക് ബി.ജെ.പി കരുത്ത് നൽകിയിട്ടുണ്ട്. താനും എന്റെ പാർട്ടിയും എല്ലാ വിർശനങ്ങളും കേൾക്കുകയും അതിന് മറുപടി നൽകുകയും ചെയ്യുമെന്നും അവർ പറഞ്ഞു.

രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും നിർമ്മലാ സീതാരാമനെയും പാർലമെന്റിൽ കോൺഗ്രസ് എം.പി അധിർ രഞ്ജൻ ചൗധരി വിമർശിച്ചിരുന്നു.ധനമന്ത്രിയെ നിർമ്മലാ സീതാരാമൻ എന്ന് വിളിക്കുന്നതിലും ഉചിതം നിർബലാ സീതാരാമൻ എന്ന് വിളിക്കുന്നതാണ് എന്നാണ് അധിർ ചൗധരി കുറ്റപ്പെടുത്തിയത്.

'ഞങ്ങൾ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ നിർമ്മലാ സീതാരാമൻ എന്നതിന് പകരം നിർബലാ സീതാരാമൻ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം എന്ന് ചിന്തിക്കാറുണ്ട്. നിങ്ങൾ ധനകാര്യമന്ത്രിയാണ്. എന്നാൽ സമ്പദ് വ്യവസ്ഥയെകുറിച്ച് മനസിൽ പോലും നിങ്ങൾ പറയാറുണ്ടോയെന്ന് ഞങ്ങൾക്കറിയില്ല.'- എന്നിങ്ങനെയായിരുന്നു അധിർ രഞ്ജൻ ചൗധരിയുട പരാമർശം.

Read More >>