48 മണിക്കൂറില്‍ കേരളത്തില്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്‌

രാജ്യത്തെ മഴകമ്മി ആഗസ്റ്റ് 1 ന് 7 ശതമാനമായിരുന്നു. ആഗസ്റ്റ് 13 ന് ഇത് 10 ശതമാനമായി ഉയര്‍ന്നു.

48 മണിക്കൂറില്‍ കേരളത്തില്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്‌

അടുത്ത 48 മണിക്കൂറിനകം കേരളം, കര്‍ണാടകം, തമിഴനാട് എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ 24 മണിക്കൂറില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു.

രാജ്യത്തെ മഴകമ്മി ആഗസ്റ്റ് 1 ന് 7 ശതമാനമായിരുന്നു. ആഗസ്റ്റ് 13 ന് ഇത് 10 ശതമാനമായി ഉയര്‍ന്നു. അതെസമയം, കേരളത്തില്‍ 20 ശതമാനം അധിക മഴ ലഭിച്ചതായും ഐഎംഡി കാലാവസ്ഥ ബുളളറ്റിനില്‍ അറിയിച്ചു.

Read More >>