കശ്മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം; മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ നീതി ഉറപ്പാക്കി: മോദി

ന്യൂഡൽഹി: 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയർത്തി. രാജ്ഘട്ടിൽ മഹാത്മഗാന്ധിയുടെ ശവകുടീരത്തിൽ...

കശ്മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം; മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ നീതി ഉറപ്പാക്കി: മോദി

ന്യൂഡൽഹി: 73-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയർത്തി. രാജ്ഘട്ടിൽ മഹാത്മഗാന്ധിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി പതാകയുയർത്തിയത്.

രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം രാജ്യത്തെ എല്ലാ സഹോദരീ-സഹോദരന്മാർക്കും അദ്ദേഹം രക്ഷാബന്ധൻ ആശംസകളും നേർന്നു.

പ്രളയക്കെടുതിയിൽ ജീവൻ നഷ്ടമായവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണർന്നെഴുന്നേൽക്കുമ്പോൾ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉൾപ്പെടെയുള്ളവർ പ്രളയബാധിതമേഖലകളിൽ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികളെും അദ്ദേഹം അനുസ്മരിച്ചു. 'നിരവധിപേർ നമ്മുടെ രാജ്യത്തിനായി ജീവൻബലിനൽകി. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവർ തൂക്കിലേറി. ഇന്ന് ഞാൻ അവരെയെല്ലാം ഓർമ്മിക്കുന്നു.

പുതിയ സർക്കാർ തിരഞ്ഞെടുക്കപ്പെട്ടശേഷം എനിക്ക് വീണ്ടും നിങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ചിരിക്കുകയാണ്. പുതിയ സർക്കാർ തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് ആഴ്ചകൾ ആയിട്ടുള്ളുവെങ്കിലും വികസനപദ്ധതികൾക്ക് വേഗത്തിലാണ്. ഞങ്ങളുടെ ജോലികൾ ആരംഭിക്കാൻ ഞങ്ങൾക്ക് ഒരുദിവസം പോലും കാത്തിരിക്കാനാകില്ല.

ആർട്ടിക്കിൾ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സർദാർ വല്ലാഭായ് പട്ടേലിന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മുത്തലാഖ് ബില്ല് നടപ്പിലാക്കിയതിലൂടെ ഞങ്ങൾ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കി.

ഈ സർക്കാർ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെൻഷനുകൾ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു.

ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമർഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികൾ അനീതികൾക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാൻ ഞങ്ങൾ പദ്ധതികൾ തയ്യാറാക്കുന്നു. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ സർക്കാർ പ്രവർത്തിക്കുന്നു. അടുത്ത അഞ്ചുവർഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഞങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണ്.

2014-ലെ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ മനോഭാവം ഞാൻ മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഈ രാജ്യത്ത് മാറ്റം സാധ്യമാകുമോ എന്നായിരുന്നു അന്ന് എല്ലാവരും ചിന്തിച്ചിരുന്നത്. പക്ഷേ, അഞ്ചുവർഷത്തിനുശേഷം 2019-ൽ ഈ രാജ്യം മുഴുവൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ സാക്ഷിയായി. രാജ്യത്തെ പൗരന്മാർ ആത്മവിശ്വാസമുള്ളവരായി. അതെ, എന്റെ രാജ്യത്തിന് മാറാൻ കഴിയും.'-അദ്ദേഹം പറഞ്ഞു.

Read More >>