യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​ സെ​ക്ര​ട്ട​റി ഇന്ത്യയിലെത്തി

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി പോംപിയോ കൂടിക്കാഴ്ച നടത്തും

യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​ സെ​ക്ര​ട്ട​റി ഇന്ത്യയിലെത്തി

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് യു.​എ​സ്​ വി​ദേ​ശ​കാ​ര്യ​ സെ​ക്ര​ട്ട​റി മൈ​ക്ക്​ പോം​പി​യോ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി പോംപിയോ കൂടിക്കാഴ്ച നടത്തും. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള എസ്-400 മിസൈൽ കരാർ അടക്കമുള്ള വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തും.

ഇറാനുമേൽ സാമ്പത്തിക ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ പോംപിയോയുടെ ഇന്ത്യാ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഊർജ സുരക്ഷയും ദേശീയ താൽപര്യവും അടിസ്ഥാനമാക്കിയുള്ള നിലപാടായിരിക്കും ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.

Read More >>