പരമ്പര പിടിക്കാന്‍ നാളെ ഇറങ്ങും; അവസാന 20 ട്വന്റി നാളെ; ജയിക്കുന്നവര്‍ക്ക് പരമ്പര

മൂന്ന് 20 ട്വന്റികളില്‍ ഇരു ടീമുകളും ഓരോന്നു വീതം വിജയിച്ചതിനാല്‍ ഹാമില്‍ട്ടണിലെ മത്സരം നിര്‍ണ്ണായകമാണ്.

പരമ്പര പിടിക്കാന്‍ നാളെ ഇറങ്ങും; അവസാന 20 ട്വന്റി നാളെ; ജയിക്കുന്നവര്‍ക്ക് പരമ്പര

ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിലെ ആദ്യ 20 ട്വന്റി വിജയത്തിനു ശേഷം ആദ്യ പരമ്പര വിജയത്തിനായി ഇന്ത്യ നാളെ ഇറങ്ങും. മൂന്ന് 20 ട്വന്റികളില്‍ ഇരു ടീമുകളും ഓരോന്നു വീതം വിജയിച്ചതിനാല്‍ ഹാമില്‍ട്ടണിലെ മത്സരം നിര്‍ണ്ണായകമാണ്. ഉച്ചയ്ക്ക് 12.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബാറ്റിങിലും ബൗളിങിലും മികവ് കാട്ടി. 158 ല്‍ കിവീസിനെ വീഴ്ത്തിയ ഇന്ത്യന്‍ ബൗളിങില്‍ ക്രുണാള്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കറിന് പകരം റിഷഭ് പന്ത് മൂന്നമനായി ഇറങ്ങിയതാണ് ഇന്ത്യയുടെ ഇന്നലത്തെ മാറ്റം. ആദ്യ മത്സരത്തില്‍ നാലാമനായി ഇറങ്ങി നാല് റണ്‍സെടുത്ത പന്ത് മൂന്നാമനായി ഇറങ്ങി 40 റണ്‍സടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. ആദ്യമത്സരത്തില്‍ മങ്ങിയ ഓപ്പണിങ് തിളങ്ങി. ഇന്നലെ അര്‍ദ്ധ സെഞ്ചുറി നേടിയ (50) രോഹിത് ശര്‍മ 2288 റണ്‍സുമായി 20 ട്വന്റി റണ്‍വേട്ടയില്‍ ഒന്നാമതെത്തി. രോഹിതിന് ഓപ്പണിങില്‍ മികച്ച പിന്തുണയുമായി ധവാനു(30)മുണ്ടായി. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇറങ്ങാനാണ് സാദ്ധ്യത.

ആദ്യ മത്സരത്തിലെ ആധികാരികത നിലനിര്‍ത്താന്‍ കിവീസിനായില്ല. ശക്തിയേറിയ ഓപ്പണിങും മദ്ധ്യനിരയുമാണ് കിവീസിന്റെത്. ഇന്നലെ നിറം മങ്ങിയ ടിം സിഫെര്‍ട്ടും കോളിന്‍ മുന്റോയും 12 റണ്‍സ് വീതമാണെടുത്തത്. ഇതാണ് കിവീസ് ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. ഓപ്പണിങ് വീണിട്ടും മദ്ധ്യനിരയില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ കോളിന്‍ ഡി ഗ്രാന്റ്ഹോമും 42 റണ്‍സെടുത്ത ടെയ്ലറുമാണ് ടീമിനെ 158ല്‍ എത്തിച്ചത്. രണ്ടു മത്സരങ്ങളിലും വിക്കറ്റ് നേടാത്ത സ്‌കോട്ട് കുഗേലിന് പകരം ജിമ്മി നീഷമോ, ഡൗഗ് ബ്രസ്വെല്ലോ കളിക്കാന്‍ സാദ്ധ്യതയുണ്ട്.

Read More >>