പ്രധാനമന്ത്രി ജൻധൻ യോജന 90000 കോടിയിലേക്ക്

രാ​ജ്യ​ത്തെ​ ​ഏ​ല്ലാ​വ​ർ​ക്കും​ ​ബാ​ങ്കിം​ഗ് ​ഇ​ട​പാ​ടു​ക​ൾ​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഉ​ൾ​പ്പെ​ടു​ത്ത​ൽ​ കാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ 2014​ ​ആ​ഗ​സ്ത് 28​നാ​ണ് ​കേന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ജ​ൻ​ധ​ൻ​ ​യോ​ജ​ന​ ​ആ​രം​ഭി​ച്ച​ത്.

പ്രധാനമന്ത്രി ജൻധൻ യോജന 90000 കോടിയിലേക്ക്

ന്യൂ​ഡ​ൽ​ഹി​:​ ​എ​ല്ലാ​വ​ർ​ക്കും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​ൻ​ധ​ൻ​ ​യോ​ജ​ന​യി​ലെ​ നിക്ഷേപം ​ 90,​​000​ ​കോ​ടി​ ​രൂ​പ​യി​ലേ​ക്ക് ​ക​ട​ക്കു​ന്നു.​ ​ജ​നു​വ​രി​ 30​ വരെ 89,257.57​ ​കോ​ടി​ ​രൂ​പ​ ജൻധൻ അക്കൗണ്ടിലെത്തിയെന്നാണ് ​ ​ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ക​ണ​​ക്ക്.​ ​ജ​നു​വ​രി​ 23​ന് ​നി​ക്ഷേ​പം​ 88,566.92കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ​ ​ഏ​ല്ലാ​വ​ർ​ക്കും​ ​ബാ​ങ്കിം​ഗ് ​ഇ​ട​പാ​ടു​ക​ൾ​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഉ​ൾ​പ്പെ​ടു​ത്ത​ൽ​ കാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ 2014​ ​ആ​ഗ​സ്ത് 28​നാ​ണ് ​കേന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ജ​ൻ​ധ​ൻ​ ​യോ​ജ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​പ​ദ്ധ​തി​ക്ക് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണം​ ​ല​ഭി​ച്ച​തോ​ടെ,​​​ ​ജ​ൻ​ധ​ൻ​ ​അ​ക്കൗ​ണ്ട് ​ഉ​ട​മ​ക​ൾ​ക്ക് ​ന​ൽ​കി​യി​രു​ന്ന​ ​ഒ​രു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ആ​ക്‌​സി​ഡ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സ​ഹാ​യ​ത്തി​ന്റെ​ ​പ​രി​ധി​ ​സ​ർ​ക്കാ​ർ​ ​ര​ണ്ടു​ ല​ക്ഷം​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.​ ​

ജ​ൻ​ധ​ൻ​ ​യോ​ജ​ന​യു​ടെ​ ​ആ​ദ്യ ​ല​ക്ഷ്യം​ ​ഓ​രോ​ ​കു​ടും​ബ​ത്തി​നും​ ​ഒ​രു​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ന്ന​താ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ല​ക്ഷ്യം,​​​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​എ​ല്ലാ​വ​ർ​ക്കും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ന്നാ​ക്കി.​ ​നി​ല​വി​ൽ​ 34.14​ ​കോ​ടി​പ്പേ​രാ​ണ് ​ജ​ൻ​ധ​ൻ​ ​അ​ക്കൗ​ണ്ട് ​ഉ​ട​മ​ക​ൾ.​ 2,​​615​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ജ​ൻ​ധ​ൻ​ ​അ​ക്കൗ​ണ്ടു​ക​ളി​ലെ​ ​ശ​രാ​ശ​രി​ ​നി​ക്ഷേ​പം.​ 2015​ ​മാ​ർ​ച്ചി​ൽ​ ​ഇ​ത് 1,​​065​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് 34.14​ ​കോ​ടി​ ​ജ​ൻ​ധ​ൻ​ ​അ​ക്കൗ​ണ്ടു​ട​മ​ക​ളു​ണ്ട്.​ ​ഇ​തി​ൽ​ 53​ ​ശ​ത​മാ​ന​വും​ ​സ്‌​ത്രീ​ക​ളാ​ണ്.​ ​അ​ക്കൗ​ണ്ടു​ട​മ​ക​ളി​ൽ​ 59​ ​ശ​ത​മാ​ന​വും​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​രാ​ണ്.

Read More >>