ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് സമരം; സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌ക്കരിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ഡിസംബര്‍ 12 ന് ആരംഭിക്കാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷ 14 ഡിപ്പാര്‍ട്ടുമെന്റ്ലെ വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് സമരം; സെമസ്റ്റര്‍ പരീക്ഷ  ബഹിഷ്‌ക്കരിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. ഡിസംബര്‍ 12 ന് ആരംഭിക്കാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷ 14 ഡിപ്പാര്‍ട്ടുമെന്റ്ലെ വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

പ്രശ്‌നപരിഹാരത്തിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച സമിതി മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചങ്കിലും വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.വിദ്യാര്‍ത്ഥികളുമായിട്ട് ചര്‍ച്ച നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിച്ച് രംഗത്തെത്തുമെന്ന സൂചനകള്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

Read More >>