ചാടിയത് കുതിച്ചൊഴുകുന്ന പ്രളയജലത്തിലേക്ക്, തിരിച്ചുവന്നത് രണ്ടു ദിവസത്തിനു ശേഷം; സാഹസികനായി അറുപത്കാരന്‍

ബംഗളൂരു: പിടിതരാതെ കുത്തിയൊലിക്കുന്ന പ്രളയജലത്തിലേക്ക് ചാടിയ അറുപതുകാരൻ രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തി. കർണാടകയിലെ നഞ്ചൻഗുഡ്ഡിലാണ് സംഭവം....

ചാടിയത് കുതിച്ചൊഴുകുന്ന പ്രളയജലത്തിലേക്ക്, തിരിച്ചുവന്നത് രണ്ടു ദിവസത്തിനു ശേഷം; സാഹസികനായി അറുപത്കാരന്‍

ബംഗളൂരു: പിടിതരാതെ കുത്തിയൊലിക്കുന്ന പ്രളയജലത്തിലേക്ക് ചാടിയ അറുപതുകാരൻ രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തി. കർണാടകയിലെ നഞ്ചൻഗുഡ്ഡിലാണ് സംഭവം. അതിശക്തമായ മഴവെള്ളപ്പാച്ചിലിൽ നഞ്ചൻഗുഡ്ഡിലെ കപില നദി കുത്തിയൊഴുകുമ്പോഴാണ് വെങ്കടേഷ് മൂർത്തി അതിലേക്ക് എടുത്തുചാടിയത്. ഇയാൾ ചാടുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാദ്ധ്യമത്തിൽ പ്രചരിച്ചു. വെള്ളത്തിലേക്ക് എടുത്തു ചാടിയ വെങ്കടേഷിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ തിങ്കളാഴ്ച ഇയാൾ ജീവനോടെ തിരിച്ചെത്തിയെന്ന് പൊലീസ് അറിയിച്ചു. ഒരു സാഹസിക പ്രവർത്തനം എന്ന നിലയിലാണ് വെള്ളത്തിൽ ചാടിയതെന്നും അദ്ദേഹം പെലീസിനോടു പറഞ്ഞു.

വെങ്കടേഷ് ഇതാദ്യമായല്ല വെള്ളത്തിൽ ചാടുന്നത്. തൊട്ടടുത്തുള്ള പാലത്തിൽ നിന്നും പതിവായി ചാടാറുള്ള ഇയാൾ അരമണിക്കുർ കഴിഞ്ഞാൽ തിരിച്ചെത്താറുണ്ടെങ്കിലും ഇതാദ്യമായാണ് രണ്ടു ദിവസത്തിനു ശേഷം പൊങ്ങുന്നത്. ഇത്തവണ പാലത്തിന്റെ തൂണിൽ കുരുങ്ങിയതിനാലാണ് പൊങ്ങാൻ രണ്ടുദിവസം എടുത്തതെന്നും മൂർത്തി പറഞ്ഞു.

പ്രായത്തെ മറികടന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കശ്മിർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ സഞ്ചരിച്ചിരുന്നു.

Read More >>