ആഘോഷങ്ങള്‍ പാടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാര്‍. അതേസമയം ആഘോഷ പരിപാടികളില്‍ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് പങ്കെടുക്കുന്നില്ല.

കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം, കുമാരസ്വാമി വിട്ടുനില്‍ക്കുന്നു, ബി.ജെ.പി പ്രതിഷേധം

Published On: 10 Nov 2018 3:27 AM GMT
കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം, കുമാരസ്വാമി വിട്ടുനില്‍ക്കുന്നു, ബി.ജെ.പി പ്രതിഷേധം

ബംഗളൂരു: പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും കനത്ത സുരക്ഷയില്‍ കര്‍ണാടക ടിപ്പുജയന്തി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഹുബ്ലി, ധാര്‍വാഡ്, ഷിമോഗ, എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഘോഷങ്ങള്‍ പാടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാര്‍. അതേസമയം ആഘോഷ പരിപാടികളില്‍ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് പങ്കെടുക്കുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയാണ് വിദാന്‍സൗധയില്‍ നടക്കുന്ന ഔദ്യോഗിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കുമാരസ്വാമി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ടിപ്പുജയന്തിരയോട് ഗൗഡ കുടുംബത്തിനുള്ള വിയോജിപ്പാണ് ഇതിന് പിന്നില്‍.

Top Stories
Share it
Top