കർണാടകത്തിൽ അനിശ്ചിതത്വം തുടരുന്നു; ഒരുമാസം സമയം ചോദിച്ച് വിമത എം.എൽ.എമാർ

കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായാണ് എം.എൽ.എമാരോട് നേരിട്ട് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരുന്നത്.

കർണാടകത്തിൽ അനിശ്ചിതത്വം തുടരുന്നു; ഒരുമാസം സമയം ചോദിച്ച് വിമത എം.എൽ.എമാർ

ബെംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ തീരുമാനം വൈകിപ്പിക്കാൻ വിമത എംഎൽഎമാരുടെ ശ്രമം. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, അയോഗ്യത വിഷയത്തിൽ ഹാജരാകാൻ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എം.എൽ.എമാർ സ്പീക്കർക്ക് കത്തു നൽകി.

ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സ്പീക്കർ വിമത എം.എൽ.എമാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ എം.എൽ.എമാർ മുംബൈയിൽ തന്നെ തുടരുകയാണ്. ഇവർ ബെംഗളൂരുവിലേയ്ക്ക് എത്തില്ലെന്നാണ് സൂചന. അയോഗ്യരാക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യത്തിലാണ് വിമതർ സമയം കൂടുതൽ നൽകണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇത് സ്പീക്കർ അനുവദിച്ചേക്കില്ലെന്നാണ് സൂചന.

കോൺഗ്രസും ജെ.ഡി.എസും തങ്ങളുടെ വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായാണ് എം.എൽ.എമാരോട് നേരിട്ട് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരുന്നത്. എം.എൽ.എമാർ എത്താതിരുന്നാൽ അത് അയോഗ്യതയിലേയ്ക്ക് നയിക്കും.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് മുൻപായി അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം ഹാജരായ സഖ്യകക്ഷി എം.എൽ.എമാരുടെ എണ്ണം 102 മാത്രമാണ്. ഇപ്പോഴത്തെ നിലയിൽ എം.എൽ.എമാരുടെ എണ്ണത്തിലുള്ള കുറവ് നികത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഈ ഘട്ടത്തിൽ വോട്ടെടുപ്പുണ്ടായാൽ അത് കുമാരസ്വാമി സർക്കാരിന് അധികാരം നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്കാണ് എത്തുക.

Read More >>