പൗരത്വ ഭേഗദതി നിയമം: രേഖകള്‍ ശേഖരിക്കാന്‍ മുസ്ലിംകളെ സഹായിക്കണമെന്ന് പള്ളികള്‍ക്ക് കര്‍ണാടക വഖഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം

ബോർഡിന്റെ സർക്കുലറിനെത്തുടർന്ന് വിവിധ പള്ളികൾ മുസ്ലീങ്ങൾക്കായി സ്വയം വിലയിരുത്തൽ ഫോം നൽകാൻ തുടങ്ങുകയും ഇവ എത്രയും വേഗം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വ്യക്തിയുടെ പൗരത്വം സ്ഥാപിക്കാൻ കഴിയുന്ന എല്ലാ രേഖകളും ഈ ഫോമിൽ സൂചിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പൗരത്വ ഭേഗദതി നിയമം: രേഖകള്‍ ശേഖരിക്കാന്‍  മുസ്ലിംകളെ സഹായിക്കണമെന്ന് പള്ളികള്‍ക്ക് കര്‍ണാടക വഖഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം

ബംഗളുരു: പൗരത്വം തെളയിക്കുന്നതിനുള്ള രേഖകൾ ഏതെല്ലാമെന്നും അവ എങ്ങിനെ ശേഖരിക്കണം എന്നതിനെ കുറിച്ചും മുസ്ലിംകൾക്ക് അവബോധം നൽകാൻ കർണാടക വഖഫ് ബോർഡ് പള്ളികൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

പൗരത്വം തെളിയിക്കുന്ന എല്ലാ രേഖകളും അവ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാദേശിക മുസ്ലിംകളിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് കർണാടക സംസ്ഥാന വഖഫ് ബോർഡിന്റെ നിർദ്ദേശമെന്ന് സീ ന്യൂസ് റിപ്പോർട്ടു ചെയ്തു. പൗരത്വം തെളിയിക്കുന്നിതിനുള്ള എല്ലാ രേഖകളും കരുതണമെന്നും അവകൃത്യമായിരിക്കണമെന്നും വഖഫ് ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പ്രാദേശിക മുസ്ലിം കുടുംബങ്ങളുടെ വിവരങ്ങൾ ഉൽപ്പെടുന്ന രജിസ്റ്റർ തയ്യാറാക്കുകയും ഇവരുടെ രേഖകൾ വിവരങ്ങളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.

മസ്ജിദോ മാനേജിംഗ് കമ്മിറ്റികളോ ഇല്ലാത്ത പ്രദേശങ്ങളിൽ, അടുത്തുള്ള ജാമിയ മസ്ജിദ് വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യും.

'രാജ്യത്ത് ദേശിയ പൗരത്വ രജിസ്റ്റർ കേന്ദ്രം നടപ്പിലാക്കാനിരിക്കയാണ്. ഇതിന്റെ ഭാഗമായി പൗരത്വം തെളിയിക്കേണ്ട സാഹചര്യമുണ്ടാവും. 2020 ഓടു കൂടി ഇത് നടപ്പാക്കാനാണ് സാദ്ധ്യത. പൗരത്വം വെളിപ്പെടുത്തുന്ന ശരിയായ രേഖകൾ ഹാജരാക്കാനാകാത്ത മുസ്ലിംകൾക്ക് പലതരം സർക്കാർ പദ്ധതികൾ നഷ്ടമാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ സംസ്ഥാനത്തെ മുസ്ലിംകൾ മുൻകൂട്ടി രേഖകകൾ തയ്യാറാക്കേണ്ടതുണ്ട്' -സർക്കുലറിൽ പറയുന്നു.

ബോർഡിന്റെ സർക്കുലറിനെത്തുടർന്ന് വിവിധ പള്ളികൾ മുസ്ലീങ്ങൾക്കായി സ്വയം വിലയിരുത്തൽ ഫോം നൽകാൻ തുടങ്ങുകയും ഇവ എത്രയും വേഗം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വ്യക്തിയുടെ പൗരത്വം സ്ഥാപിക്കാൻ കഴിയുന്ന എല്ലാ രേഖകളും ഈ ഫോമിൽ സൂചിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ അയ്യായിരത്തോളം ഫോമുകൾ നൽകിയിട്ടുണ്ടെന്ന് ഹാജി സർ ഇസ്മായിൽ സെയ്ത് മസ്ജിദ് സെക്രട്ടറി സുഹൈൽ അഹമ്മദ് പറഞ്ഞു.

Read More >>