എക്‌സിറ്റ്‌പോളുകള്‍ ബിജെപിക്കായി ചെയ്തത്: കെ.സി വേണുഗോപാല്‍

ഇതോടെ ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്പനികള്‍ക്കായെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

എക്‌സിറ്റ്‌പോളുകള്‍ ബിജെപിക്കായി ചെയ്തത്: കെ.സി വേണുഗോപാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ബി.ജെ.പിക്കാണെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാല്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ബിജെപിക്കായി ചെയ്തതാണ് ഈ എക്‌സിറ്റ് പോളുകളെന്നും ഇതോടെ ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്പനികള്‍ക്കായെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഇവിഎമ്മില്‍ കര്‍ശനമായ ജാഗ്രത വേണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഭിഭാഷക സംഘത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ നടപടിയാണ് സ്വീകരിക്കുന്നത്. കര്‍ണാടക സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

Read More >>