ആന്ധ്രപ്രദേശ് മുൻ സ്പീക്കർ കോഡെല ശിവ പ്രസാദ ആത്മഹത്യ ചെയ്തു

ആന്ധ്ര നിയമസഭയിൽ നിന്ന് ഫർണിച്ചർ മോഷ്ടിച്ച കേസിലും കോഡെല പ്രതിയാണ്

ആന്ധ്രപ്രദേശ് മുൻ സ്പീക്കർ കോഡെല ശിവ പ്രസാദ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ സ്പീക്കറും ടി.ഡി.പിയുടെ മുതിർന്ന നേതാവുമായ ഡോ. കോഡെല ശിവ പ്രസാദ റാവുവിനെ ബഞ്ചാര ഹിൽസ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 72 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ സ്വവസതിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പി അധികാരത്തിൽ വന്നതിന് ശേഷം കോഡെലയ്ക്കും മക്കൾക്കുമെതിരെ നിരവധി അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ആന്ധ്ര നിയമസഭയിൽ നിന്ന് ഫർണിച്ചർ മോഷ്ടിച്ച കേസിലും കോഡെല പ്രതിയാണ്.

ആറ് തവണ നിയമസഭാംഗമായിരുന്ന കോഡെല 2014 മുതൽ 2019വരെ ആന്ധ്രാപ്രദേശ് നിയമസഭയുടെ സ്പീക്കറായിരുന്നു. എൻ.ടി രാമ റാവു, ചന്ദ്രബാബു നായിഡു സർക്കാരുകളിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊഡെലയുടെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചിച്ചു.

Read More >>