ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്

ശശി തരൂരിന്‍റെ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് ഹർജി നൽകിയത്.

ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തിലാണ് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ശശി തരൂരിന്‍റെ പ്രസംഗത്തിനെതിരെ അഭിഭാഷകനായ സമീത് ചൗധരിയാണ് ഹർജി നൽകിയത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരത്ത് നടന്ന പൊതു പരിപാടിയിലാണ് തരൂര്‍ വിവാദമായ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം നടത്തിയത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ 'ഹിന്ദു പാകിസ്താന്‍' ആക്കിത്തീര്‍ക്കുമെന്നായിരുന്നു പരാമര്‍ശം.

ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്തെത്ത് ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കപ്പെടും. ഇതോടെ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശമുണ്ടാകില്ലെന്നും അത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മൗലാന അബുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആഗ്രഹത്തിന് എതിരാകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.

Read More >>