"എല്ലായ്പ്പോഴും എന്റെ ധൈര്യമുള്ള പെൺകുട്ടിയായിരിക്കുക": ആറു വയസ്സുകാരിക്ക് പ്രിയങ്കയുടെ കത്ത്

നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് യുപി ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷന്‍ ഷാനവാസ് ആലമാണ് കുട്ടിക്ക് പ്രിയങ്കയുടെ സമ്മാനം കെെമാറിയത്.

"എല്ലായ്പ്പോഴും എന്റെ ധൈര്യമുള്ള പെൺകുട്ടിയായിരിക്കുക": ആറു വയസ്സുകാരിക്ക് പ്രിയങ്കയുടെ കത്ത്

യുപി സ്വദേശിനിയായ ആറുവയസ്സുകാരി അനാബിയ ഇമ്രാന് അപ്രതീക്ഷിത സമ്മാനം നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ കൈപ്പടയിലെഴുതിയ കത്തിനോടൊപ്പം സ്‌കൂള്‍ ബാഗ്, ലെഞ്ച് ബോക്‌സ്, ചോക്ലേറ്റുകള്‍, ഒരു ടെഡ്ഡി ബെയര്‍ എന്നിവയാണ് പ്രിയങ്ക അനാബിയക്ക് സമ്മാനം നൽകിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നതിനിടെയാണ് അനാബിയയെ പ്രിയങ്ക കണ്ടു മുട്ടുന്നത്. പ്രതിഷേധക്കാരെ പൊലീസ് ബലമായി നീക്കം ചെയ്തപ്പോൾ അനാബിയ തൻെറ ആന്റിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു.


കുട്ടിയെ പ്രിയങ്ക ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'പ്രിയങ്ക ആന്റി' എന്നെഴുതി ഒപ്പിട്ട കത്തില്‍ ധൈര്യമുള്ള പെണ്‍കുട്ടിയാകാനും ആവശ്യമുള്ളപ്പോഴെല്ലാം തന്നെ വിളിക്കാനും കോണ്‍ഗ്രസ് നേതാവ് അനാബിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

''പ്രിയ അനാബിയ, ഞാൻ നിനക്കായി കുറച്ച് സാധനങ്ങൾ വാങ്ങി. നിനക്ക് അവ ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലായ്പ്പോഴും എന്റെ 'ധീരയായ പെൺകുട്ടിയായി' തുടരുക, നിനക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിളിക്കുക. ഒരുപാട് സ്നേഹം'' - അനാബിയക്കുള്ള കത്തിൽ പ്രിയങ്ക കുറിച്ചു.

നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് യുപി ന്യൂനപക്ഷ സെല്‍ അദ്ധ്യക്ഷന്‍ ഷാനവാസ് ആലമാണ് കുട്ടിക്ക് പ്രിയങ്കയുടെ സമ്മാനം കെെമാറിയത്.

Next Story
Read More >>