ഹരിയാന തെരഞ്ഞെടുപ്പ്: മധുസൂദനൻ മിസ്ത്രി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ

ബി.ജെ.പിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്

ഹരിയാന തെരഞ്ഞെടുപ്പ്: മധുസൂദനൻ മിസ്ത്രി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രി ചെയർമാനാകുന്ന ആറംഗ സമിതിയെയാണ് രൂപീകരിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.

ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ കുമാരി സെൽജ, മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, കോൺഗ്രസ് നേതാവ് ദീപ ദാസ്മുൻസി, ദേവേന്ദർ യാദവ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്.

സെൽജയെ ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷയായും ഹൂഡയെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സണായും തെരഞ്ഞെടുത്ത് 10 ദിവസത്തിന് ശേഷമാണ് പുതിയ സമിതിയുടെ രൂപീകരണം.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 47 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ സർക്കാർ രൂപീകരിച്ചത്. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 15 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഐ.എൻ.എൽ.ഡിക്ക് 19 നിയമസഭാംഗങ്ങളുണ്ടായിരുന്നു. പിന്നീട് പാർട്ടി രണ്ട് വിഭാഗങ്ങളായി പിലരുകയായിരുന്നു.

Read More >>