മഹാരാഷ്​ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കം; ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു

രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തൻെറ വികസന നേട്ടങ്ങൾ ആവര്‍ത്തിച്ചു. ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു

മഹാരാഷ്​ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കം; ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചു

മഹാരാഷ്ട്രയിലെ കാവൽ സർക്കാറിൻെറ കാലവധി ഇന്ന് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുകയായിരുന്നു. എന്നാൽ പുതിയ സർക്കാറുണ്ടാക്കാൻ അദ്ദേഹം അവകാശവാദം ഉയർത്തിയിട്ടില്ല.

രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം തൻെറ വികസന നേട്ടങ്ങൾ ആവര്‍ത്തിച്ചു. ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്നു ശിവസേനയ്ക്കു വാക്കു നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫട്​നാവിസ്​ രാജിവെച്ചതോടെ മഹാരാഷ്​ട്രയിൽ രാഷ്​ട്രപതി ഭരണത്തിനാണ്​ കളമൊരുങ്ങുന്നത്​. അതേസമയം എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി.

Read More >>