നാടു മുഴുവന്‍ ഒലിച്ചു പോവുന്നു; പ്രളയം വിലയിരുത്താനെത്തിയ മന്ത്രി ചിരിച്ച് വീഡിയോ എടുത്തു: പ്രതികരിച്ച് സാമൂഹ്യമാദ്ധ്യമങ്ങള്‍

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ ബിജെപി മന്ത്രി ബോട്ടിൽ ചിരിച്ച് കൈവീശി സെൽഫിക്കും വീഡിയോയ്ക്കും പോസ് ചെയ്താണ് യാത്ര ചെയ്തത്

നാടു മുഴുവന്‍ ഒലിച്ചു പോവുന്നു; പ്രളയം വിലയിരുത്താനെത്തിയ  മന്ത്രി ചിരിച്ച് വീഡിയോ എടുത്തു: പ്രതികരിച്ച് സാമൂഹ്യമാദ്ധ്യമങ്ങള്‍

മുംബൈ:വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ മന്ത്രിയുടെ പൊട്ടിച്ചിരിച്ചുള്ള വീഡിയോ വിവാദമായി. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് ചിരിച്ച ഫോട്ടോ പണികൊടുത്തത്.

മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ ബിജെപി മന്ത്രി ബോട്ടിൽ ചിരിച്ച് കൈവീശി സെൽഫിക്കും വീഡിയോയ്ക്കും പോസ് ചെയ്താണ് യാത്ര ചെയ്തത്.ഈ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ നിരവധി പേർ രംഗത്തെത്തി.

മന്ത്രി വിനോദയാത്രയ്ക്ക് പോയതാണോ എന്നും ഗിരീഷ് മഹാജനോട് രാജി വയ്ക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെടണമെന്നും എൻ.സി.പി നേതാവ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലും ആഴ്ചകളായി ശക്തമായ മഴ തുടരുകയാണ്. സാംഗ്ലി,കോൽഹാപുർ എന്നിജില്ലകളിലാണ് പ്രളയം രൂക്ഷമായത്.

Read More >>