കോമാളികളെപ്പോലെ നിങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചോളൂ, ഞാനതിനില്ല; ആഘോഷിക്കാൻ മാത്രം ഒന്നും ഇന്ത്യയിൽ ഞാൻ കാണുന്നില്ല- കട്ജു

പൗരത്വ ഭേദഗതി നിമയത്തിനെതിരെയും സർവകലാശാലകളിൽ നടന്ന പ്രതിഷേധത്തെ ഭരണകൂടം നേരിട്ട രീതിയേയും ചോദ്യം ചെയ്ത് കട്ജു നേരത്തേ രംഗത്തെത്തിയിരുന്നു

കോമാളികളെപ്പോലെ നിങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചോളൂ, ഞാനതിനില്ല; ആഘോഷിക്കാൻ മാത്രം ഒന്നും ഇന്ത്യയിൽ ഞാൻ കാണുന്നില്ല- കട്ജു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ താനില്ലെന്ന് സുപ്രിം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജുവിന്റെ പ്രസ്താവന. കോമാളികളെപ്പോലെ നിങ്ങൾക്കു വേണമെങ്കിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കാമെന്നും താൻ അതിനില്ലെന്നും കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

"എന്നോട് ക്ഷമിക്കണം, പക്ഷേ എനിക്ക് നിങ്ങൾക്കൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാനാകില്ല. ആഘോഷിക്കത്തക്ക ഒന്നും ഞാൻ ഇന്ത്യയിൽ കാണുന്നില്ല. സമ്പദ് വ്യവസ്ഥ തകരുന്നു, തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി, കുട്ടികളിലെ പോഷകാഹാരക്കുറവ് ഭയാനകമാണ്, കർഷക ആത്മഹത്യ ഇപ്പോഴും തുടരുന്നു, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു, ഭക്ഷ്യ-ഇന്ധന വില കുതിച്ചുയരുന്നു, ഭരണഘന നശിപ്പിക്കപ്പെടുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾക്കു ഒരു കോമാളിയെപ്പോലെ ആഘോഷിക്കാം. പക്ഷേ നിങ്ങൾക്ക് എന്റെ കമ്പനി കിട്ടില്ല. ഹരി ഓം"- കട്ജു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

Republic Day or Cheer Haran Day ?

Sorry my countrymen, but I cannot celebrate Republic Day with u. I see nothing in India to celebrate about. The economy is tanking, unemployment has reached record heights, child malnourishment is appalling, farmers suicides are continuing unabated, minorities are being terrorized, food and fuel prices have soared, and 'Cheer Haran' has been done to our Constitution.

So do celebrate as much as u wish like gullible buffoons, but u won't have my company.

Hari ഓം

പൗരത്വ ഭേദഗതി നിമയത്തിനെതിരെയും സർവകലാശാലകളിൽ നടന്ന പ്രതിഷേധത്തെ ഭരണകൂടം നേരിട്ട രീതിയേയും ചോദ്യം ചെയ്ത് കട്ജു നേരത്തേ രംഗത്തെത്തിയിരുന്നു.

പുരാണത്തിലെ ഹനുമാൻ ലങ്കയ്ക്ക് മാത്രമാണ് തീയിട്ടതെന്നും ഇവിടെ ആധുനിക ഹനുമാൻ ഇന്ത്യ മുഴുവൻ ചുട്ടു ചാമ്പലാക്കുകയാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കട്ജു നടത്തിയ പ്രസ്താവന. അസമും കശ്മീർ പോലെ നിന്ന് കത്തുകയാണ്. രാജ്യം കത്തുന്ന സമയത്ത് ഈ ആധുനിക നീറോമാർ വീണവായിക്കുകയാണ്. ഹനുമാൻ ലങ്ക മാത്രമായിരുന്നു തീയിട്ടത്. എന്നാൽ ഈ ആധുനിക ഹനുമാൻ ഇന്ത്യയെ മുഴുവൻ തീയിട്ട് ചാമ്പലാക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള ഒരു അടവ് മാത്രമാണ് പൗരത്വ ഭേദഗതി നിയമമെന്നും കട്ജു ആരോപിച്ചിരുന്നു.

Story by
Read More >>