ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റിനെ കണക്ക് സഹായിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍; ട്രോളി സോഷ്യല്‍ മീഡിയ

ടെലിവിഷനിൽ കാണുന്ന 'അഞ്ച് ട്രില്യൺ ഡോളർ സാമ്പദ്‌വ്യവസ്ഥ','ജിഡിപി വളർച്ച അഞ്ച് ശതമാനം' എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങൾ പോകരുത്. ഇത്തരം കണക്കുകൾ ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചിട്ടില്ല

ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റിനെ കണക്ക് സഹായിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍; ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡൽഹി:അബദ്ധ പരാമർശവുമായി ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയൽ. ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റിനെ കണക്ക് സഹായിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രിയുടെ പ്രസ്താവന. വാഹനവിൽപ്പനയിലെ കുറവിന് കാരണം യുവാക്കളുടെ ഓൺലൈൻ ടാക്‌സികളോടുള്ള താത്പര്യമാണെന്ന കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന വൻ വിവാദമായി തുടരുമ്പോഴാണ് സാമ്പത്തിക പ്രശ്‌നത്തിൽ പ്രതികരിച്ച് ഗോയലും ട്രോളുകളുടെ ഇരയായത്. ടെലിവിഷനിൽ കാണുന്ന കണക്കുകൾക്കു പുറകേ പോകരുത്. ഗുരുത്വാകർഷണം കണ്ടെത്താൻ കണക്ക് ഒരിക്കലും ഐൻസ്റ്റിനെ സഹായിച്ചിട്ടില്ല- പീയുഷ് ഗോയൽ പറഞ്ഞു. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടനാണ് എന്നതു സംബന്ധിച്ച
ധാരണയില്ലാതെയാണ് ഗോയലിന്‍റെ ആൽബർട്ട് ഐൻസ്റ്റീന്‍ പരാമര്‍ശം.

ടെലിവിഷനിൽ കാണുന്ന 'അഞ്ച് ട്രില്യൺ ഡോളർ സാമ്പദ്‌വ്യവസ്ഥ','ജിഡിപി വളർച്ച അഞ്ച് ശതമാനം' എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങൾ പോകരുത്. ഇത്തരം കണക്കുകൾ ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റീനെ സഹായിച്ചിട്ടില്ല ഗോയൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രം നേരിടുന്ന കുറ്റപ്പെടുത്തലിനെ പ്രതിരോധിക്കാനായിരുന്നു ഗോയലിന്റെ ശ്രമം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഗോയലിനെ ട്രോളി നിരവധി പേർ രംഗത്തെത്തി.


Next Story
Read More >>