തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെട്ടു; വിധി സ്വാഗതം ചെയ്ത് മോഹൻ ഭാഗവത്

ഇത് ജയമോ പരാജയമോ ആയി കാണേണ്ടതില്ല

തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെട്ടു; വിധി സ്വാഗതം ചെയ്ത് മോഹൻ ഭാഗവത്

ന്യൂഡൽഹി: അയോദ്ധ്യ തർക്ക ഭൂമി കേസിൽ പുറത്തുവന്ന സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്ത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. സുപ്രിം കോടതി വിധിയിലൂടെ വർഷങ്ങളായുള്ള തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെട്ടുവെന്ന് ഭാഗവത് പറഞ്ഞു. സുപ്രിം കോടതിയുടെ വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദശാബ്ദങ്ങളായി ഈ കേസ് തുടരുകയാണ്. ഇപ്പോൾ ശരിയായ വിധിയുണ്ടായിരിക്കുന്നു. ഇത് ഒരു വിജയമോ നഷ്ടമോ ആയി കാണരുത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ പ്രയത്‌നിച്ച എല്ലാവരുടേയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Read More >>