അസമിൽ വ്യത്യസ്ത സ്ഥലങ്ങളിലായി സ്‌ഫോടനം

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

അസമിൽ വ്യത്യസ്ത സ്ഥലങ്ങളിലായി സ്‌ഫോടനം

ദിസ്പൂർ: അസമിൽ റിപ്പബ്ലിക് ദിനമായ ഇന്ന് വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനം. ദിബ്രുഗഡിലെ രണ്ട് സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസിയായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആദ്യത്തേത് ഗുരുദ്വാരയ്ക്കു സമീപവും രണ്ടാമത്തെ സ്‌ഫോടനം ഗ്രഹം ബസാറിലെ ഒരു കടയിലുമാണ് ഉണ്ടായത്. അതേസമയം, അഞ്ചിടങ്ങളിലായി സ്‌ഫോടനം ഉണ്ടായതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. അന്വേഷണം ആരംഭിച്ചതായി അസം ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹാന്ദ് പറഞ്ഞു.

Read More >>