പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രിം കോടതിയിൽ

കഴിഞ്ഞ ദിവസം നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി ലീഗ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് സുപ്രിം കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം എടുത്ത നടപടികളും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ, നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് പൗരത്വ ബില്ലിനെതിരായ റിട്ട് ഹരജി നൽകിയ സമയത്തു തന്നെ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, അന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പോലും കൊണ്ടുവന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതിൽ പ്രസക്തിയില്ല എന്നുമായിരുന്നു അന്ന് സുപ്രിം കോടതി പറഞ്ഞത്.

എന്നാൽ, കഴിഞ്ഞ ദിവസം നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി ലീഗ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. അതോടൊപ്പം എൻ.പി.ആറും എൻ.ആർ.സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അവ തമ്മിൽ ബന്ധമുണ്ടെങ്കി എൻ.പി.ആർ നടപടികൾ നിർത്തിവെക്കണമെന്നും ലീഗിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു.

Read More >>