മണ്ഡലം കാവിവൽകരിക്കുക തന്റെ ലക്ഷ്യം,മുസ്ലിംകള്‍ക്ക് യാതൊരു സഹായവും ചെയ്യില്ല: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

സാമുദായിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഇത്തരം പരാമർശങ്ങൾ നടത്തുന്ന ഇവർക്ക് മാനസിക സ്ഥിരത നഷ്ടമായെന്ന് തോന്നുന്നുവെന്ന് സിദ്ധരാമയ്യ

മണ്ഡലം കാവിവൽകരിക്കുക തന്റെ ലക്ഷ്യം,മുസ്ലിംകള്‍ക്ക് യാതൊരു സഹായവും ചെയ്യില്ല: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ബംഗളുരു: വിവാദ പരാമർശവുമായി കർണാടക ബിജെപി നേതാവും മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എംപി രേണുകാചാര്യ. തന്റെ മണ്ഡലം കാവിവൽകരിക്കുകയാണ് ഭാവിയിലെ തന്റെ ലക്ഷ്യമെന്നും മുസ്ലിംകൾക്ക് യാതൊരു സഹായവും ചെയ്യില്ലെന്നുമായിരുന്നു രേണുകാചാര്യയുടെ പ്രസ്താവന.

ഭാവിയിൽ തന്റെ മണ്ഡലം കാവിവല്കരിക്കുക എന്നതാണ് പ്രധാന അജണ്ട. മുസ്ലിംകളോട് തനിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടില്ല. തന്റെ മണ്ഡലമായ ഹെന്നാലിയെ പൂർണമായും കാവിവത്കരിച്ച മണ്ഡലമാക്കി മാറ്റും.2018 ലെ അസംബ്‌ളി തെരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് നൽകിയിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ അവരോട് വോട്ട് ആവശ്യപ്പെടില്ല. എന്നാൽ അവർക്ക് താക്കീത് നൽകുകയാണ് ബിജെപിക്ക് വോട്ടു ചെയ്യാത്ത നിങ്ങൾക്ക് യാതൊരു സഹായമോ വികസന പ്രവർത്തനങ്ങളോ ഞാൻ ചെയ്യുകയില്ല- രേണുകാചാര്യ പറഞ്ഞു.

അതേസമയം രേണുകാചാര്യക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തുവന്നു. ബിജെപി നേതാക്കളുടെ നികൃഷ്ട ചിന്തകളാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തുവരുന്നത് കേന്ദ്ര നേതാക്കളുടെ പാത പിന്തുടർന്നാണ് കർണാടകയിലെ ബിജെപി നേതാക്കളും ഇത്തരം പ്രസ്താവന നടത്തുന്നത്. സാമുദായിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഇത്തരം പരാമർശങ്ങൾ നടത്തുന്ന ഇവർക്ക് മാനസിക സ്ഥിരത നഷ്ടമായെന്ന് തോന്നുവെന്നംു സിദ്ധരാമയ്യ പറഞ്ഞു

ഇതിനു മുമ്പും മുസ്ലിം വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുള്ള എംഎൽഎയാണ് ഇദ്ദേഹം. പള്ളികളിൽ ഇരുന്നു ഫത്വ നൽകുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികൾ പ്രാർത്ഥിക്കാനുള്ളതല്ലേ? പകരം നിങ്ങൾ ചെയ്യുന്നത് ആയുധങ്ങൾ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങൾ പള്ളിയിൽ പോകുന്നത്? എന്നായിരുന്നു മുമ്പ് അദ്ദേഹം നടത്തിയ വിവാദ പരാമർശം.

Read More >>