ഓൺലൈൻ വിപണന സ്ഥാപനങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ആനുകൂല്യങ്ങൾ, വിലക്കുറവ് എന്നിവ നിയന്ത്രിക്കുന്നതാണ് കേന്ദ്രസർക്കരിന്റെ നയം.

ഇ-കൊമേഴ്‌സ് നയം: സമയം നീട്ടിനല്‍കരുതെന്ന് വ്യപാര സംഘനകള്‍

Published On: 2019-01-29T09:53:53+05:30
ഇ-കൊമേഴ്‌സ് നയം: സമയം നീട്ടിനല്‍കരുതെന്ന് വ്യപാര സംഘനകള്‍

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് മേഖലയിലെ വില്പനയെ പിടിച്ചുകെട്ടുന്ന കേന്ദ്ര സർക്കാർ നയം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നയം നടപ്പിലാക്കുന്നതിന് സമയം നീട്ടിനൽകരുതെന്ന ആവശ്യമാണ് ഇന്ത്യൻ ചെറുകിട വില്പന സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

ഓൺലൈൻ വിപണന സ്ഥാപനങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ആനുകൂല്യങ്ങൾ, വിലക്കുറവ് എന്നിവ നിയന്ത്രിക്കുന്നതാണ് കേന്ദ്രസർക്കരിന്റെ നയം. ആമസോൺ, ഫ്‌ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാവുന്ന നയം നടപ്പിലാക്കുന്നതിനുള്ള അന്തിമ കാലാവധി ഫെബ്രുവരി ഒന്നിൽ നിന്നും നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കാലാവധി നീട്ടിനൽകരുതെന്നാണ് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി) കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട വില്പനക്കാർ നിരവധിയുള്ള ഇന്ത്യയിൽ അവരുടെ വരുമാനമാർഗമാണ് കച്ചവടം. 42 ലക്ഷം കോടിയുടെ വാർഷിക വരുമാനമാണ് ചെറുകിട കച്ചവടത്തിൽ നിന്നും ഉണ്ടാവുന്നത്. 45കോടിയിലധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. സി.എ.ഐ.ടി പറയുന്നു. നിക്ഷേപമുള്ള സ്ഥാപനത്തിന്റെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും വൻ വിലക്കിഴിവു നൽകുന്നതിനും നിയന്ത്രണമുണ്ട്.

Top Stories
Share it
Top