ന്യൂനപക്ഷങ്ങളെ അവഗണിച്ച ബജറ്റ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷങ്ങളെ പാടെ അവ​ഗണിച്ചതായി ആക്ഷേപം. അധികാരത്തിലെത്തി അഞ്ച് വർഷമാവുമ്പോൾ...

ന്യൂനപക്ഷങ്ങളെ അവഗണിച്ച ബജറ്റ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷങ്ങളെ പാടെ അവ​ഗണിച്ചതായി ആക്ഷേപം. അധികാരത്തിലെത്തി അഞ്ച് വർഷമാവുമ്പോൾ കർഷക ദ്രോഹപരമായ നയങ്ങൾ നടപ്പിലാക്കുകയും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷകരുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്ത സർക്കാർ ന്യൂനപക്ഷങ്ങളെ പാടെ ആവഗണിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട പ്രഖ്യാപന പെരുമഴയിലും ന്യൂനപക്ഷങ്ങളെ ഓര്‍ത്തില്ല.

ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന 4700 കോടി രൂപ അതേ പടി ആവർത്തിക്കുകയാണ് ഈ ബഡ്ജറ്റിലും ചെയ്തത്. ന്യൂനപക്ഷങ്ങൾക്കായുള്ള സർക്കാറിന്റെ പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതിയായ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രമിന്(പി.എം.ജെ.വി.കെ) 1431 കോടി രൂപയാണ് ഇത്തവണ ബജറ്റിൽ നീക്കിവെച്ചത്. മുമ്പ് നിലവിലുണ്ടായിരുന്ന മൾട്ടി സെക്ടർ ഡവലപ്‌മെന്റ് പ്രോഗ്രാമിന് (എം.എസ്.ഡി.പി) കഴിഞ്ഞ വർഷം നീക്കിവെച്ചത് 1319 കോടി രൂപയായിരുന്നു. ഈ പദ്ധതി 2020 വരെ തുടരും. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ ദേശീയ ശരാശരിയുമായുള്ള അന്തരം കുറയ്ക്കുന്നതിനാണ് ഈ നവീകരണം. മുമ്പ് 196 ജില്ലകൾ ഉൾപ്പെട്ടിരുന്ന പദ്ധതിയെ നവീകരിച്ചപ്പോൾ 308 ജില്ലകളായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Read More >>