നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ 23 തവണ ലംഘിച്ചു; സമ്പാദിച്ചത് 1.37 ലക്ഷം രൂപ

വിനയ് 11 തവണയും പവന്‍ 8 തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു തവണയുമാണ് ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിനു ശിക്ഷിക്കപ്പെട്ടത്.

നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ 23 തവണ ലംഘിച്ചു; സമ്പാദിച്ചത് 1.37 ലക്ഷം രൂപ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്,പവന്‍ ഗുപ്ത,മുകേഷ് സിംഗ്,വിനയ് ശര്‍മ എന്നിവര്‍ 23 തവണ ജയില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ഏഴുവര്‍ഷത്തിനിടെ ജോലി ചെയ്ത് 1.37 ലക്ഷം രൂപ സമ്പാദിച്ചതായും വിവരം. ഈ മാസം 22 നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കേണ്ടത്. വിനയ് 11 തവണയും പവന്‍ 8 തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു തവണയുമാണ് ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിനു ശിക്ഷിക്കപ്പെട്ടത്.

അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് ജയിലില്‍ നിന്നും സമ്പാദിച്ചിട്ടുള്ളത്. മുകേഷിനെ ജോലികള്‍ക്കു നിയോഗിച്ചിരുന്നില്ല. 2016 ല്‍ മുകേഷ് പവന്‍ എന്നിവര്‍ പത്താം ക്‌ളാസ് പരീക്ഷ എഴുതിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2015 ല്‍ വിനയ് ഡിഗ്രിയ്ക്ക് ചേര്‍ന്നിരുന്നു. എന്നാല്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Read More >>