നരനായും പറവയായും കപില്‍ സിബല്‍

രാഷ്ട്രീയത്തില്‍ അംബാനി സഹോദരന്മാരുടെ കടുത്ത വിമര്‍ശകനാണ് കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ കപില്‍ സിബല്‍. പക്ഷേ, കോടതി മുറിക്കകത്ത് ഇതേ അംബാനിയെ പ്രതിരോധിക്കുന്നതും കപില്‍ സിബല്‍ തന്നെ.

നരനായും പറവയായും കപില്‍ സിബല്‍

കപില്‍ സിബലിന് രണ്ട് ജന്മങ്ങളുണ്ടെന്ന് തോന്നുന്നു. ഒന്ന് നരനായും മറ്റൊന്ന് പറവയായും. അത് കപില്‍ സിബലിന്റെ കാര്യം മാത്രമല്ല, മിക്ക ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുടെയും കാര്യമാണ്. ജയ്റ്റ്‌ലി മുതല്‍ പി ചിദംബരം വരെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു നിലപാടെടുക്കുന്ന ഇവര്‍ പ്രൊഫഷനല്‍ ജീവിതത്തില്‍ മറ്റൊരു നിലപാടെടുക്കും. ഇതില്‍ ഏതാണ് യഥാര്‍ഥ ജീവിതമെന്നതിലേ തര്‍ക്കമുള്ളൂ.

ലോകത്തിലെ എല്ലാ ജോലികള്‍ക്കും ഈ വൈരുദ്ധ്യമുണ്ട്. പക്ഷേ, ഇവരുടെ ജീവിതത്തിലെ വൈരുദ്ധ്യം സുപ്രധാനമാവുന്നത് ഇവര്‍ രണ്ടു ജീവിതത്തിലും നിര്‍ണായക സ്ഥാനം വഹിക്കുന്നു എന്നതുകൊണ്ടാണ്.

കപില്‍ സിബലിന്റെ ഇരട്ട ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രാഷ്ട്രീയത്തില്‍ അംബാനി സഹോദരന്മാരുടെ കടുത്ത വിമര്‍ശകനാണ് കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മോദിയോടാണെങ്കില്‍ പറയാനുമില്ല. പക്ഷേ, കോടതി മുറിക്കകത്ത് ഇതേ അംബാനിയെ പ്രതിരോധിക്കുന്നതും കപില്‍ സിബല്‍ തന്നെ. അനില്‍ അംബാനിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: '2015 ഏപ്രില്‍ 9,10,11 തിയ്യതികളിലെ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സുമായി ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുന്ന കാര്യം അനില്‍ അംബാനിക്ക് അറിയാം. എന്നാല്‍, സര്‍ക്കാരിന്റെ ഈ കള്ളത്തരം പുറത്തായി'. ഇതിനുപിന്നാലെ എറിക്സണ്‍ ഇന്ത്യ, അനില്‍ അംബാനിക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ കേസ്സിലും റിലയന്‍സിനുവേണ്ടി കപില്‍ സിബല്‍ കോടതിയിലെത്തി.

എന്നാല്‍, ഒരു മുതിര്‍ന്ന അഭിഭാഷകന് ഏതു വിഷയത്തില്‍ ഇടപെടുന്നതിനും നിയന്ത്രണങ്ങളില്ലെന്നാണ് ബി.ജെ.പിക്കാരുടെ വാദം. ബി.ജെ.പി വക്താവും സുപ്രിം കോടതി അഭിഭാഷകനുമായ നളിന്‍ കോഹ്ലി അത് തുറന്നുതന്നെ പറഞ്ഞു. അതേസമയം അനില്‍ അംബാനിക്കെതിരെ സിബലിന്റെ രണ്ട് വ്യത്യസ്ത നിലപാടുകളില്‍ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അതില്‍ അത്ഭുതമില്ല. കാരണം എറിക്‌സണുമായുള്ള കേസില്‍ റിലയന്‍സിനെ പ്രതിരേധിക്കുന്നതിനെ കുറിച്ച് സിബല്‍ പറഞ്ഞതു നോക്കൂ: 'ഞാന്‍ എറിക്സണെതിരെ റിലയന്‍സ് കമ്മ്യൂണിക്കേഷനെ പ്രതിനിധീകരിച്ചാണ് വന്നത്. ഇതിന് റഫാലുമായി ബന്ധമില്ല. ഇത് കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള മത്സരം മാത്രമാണ്. 20 വര്‍ഷമായി ഇവര്‍ക്കുവേണ്ടി ഞാന്‍ വാദിക്കുന്നുണ്ട്'. ദേശീയ രാഷ്ട്രീയത്തിലെ ഉഭയജീവികളുടെ കണക്കെടുത്താല്‍ ചില ചെറു പാര്‍ട്ടികളെ മാത്രമേ മാറ്റി നിര്‍ത്താനാവൂ

Read More >>